Image

ദാസ്യപ്പണി വിവാദം ; മാപ്പു പറയാന്‍ ഒരുങ്ങി എഡിജിപിയുടെ മകള്‍: നിയമനടപടികളുമായി മുന്നോട്ട്‌ പോകുമെന്ഗവാസ്‌കറുടെ കുടുംബം

Published on 10 July, 2018
ദാസ്യപ്പണി വിവാദം  ; മാപ്പു പറയാന്‍ ഒരുങ്ങി എഡിജിപിയുടെ മകള്‍: നിയമനടപടികളുമായി മുന്നോട്ട്‌ പോകുമെന്ഗവാസ്‌കറുടെ കുടുംബം
നിയമ നടപടികള്‍ ശക്തമാക്കാന്‍ പോലീസ്‌ െ്രെഡവര്‍ ഗവാസ്‌കര്‍ തീരുമാനിച്ചതോടെ മാപ്പുപറയാന്‍ സമ്മതമാണെന്ന നിലപാടുമായി എഡിജിപി സുധേഷ്‌ കുമാറിന്റെ മകള്‍ സ്‌നിഗ്‌ധ. അഭിഭാഷക തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ മാപ്പുപറയാന്‍ ഒരുക്കമാണെന്ന്‌ സ്‌നിഗ്‌ധ വ്യക്തമാക്കിയത്‌.

എന്നാല്‍ ഒത്തുതീര്‍പ്പിനു തയ്യാറല്ലെന്നും നിയമനടപടികളുമായി മുന്നോട്ട്‌ പോകുമെന്നും ഗവാസ്‌കറിന്റെ കുടുംബ അഭിഭാഷകന്‍ മുഖേന എഡിജിപിയുടെ മകളുടെ അഭിഭാഷകനെ അറിയിച്ചു.


ജൂണ്‍ 14ന്‌ കനകക്കുന്നില്‍ വെച്ചായിരുന്നു ഗവാസ്‌കറിനു മര്‍ദ്ദനമേറ്റത്‌. അന്ന്‌ രാവിലെ എഡിജിപിയുടെ ഭാര്യയെയും സ്‌നിഗ്‌ധയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ ഗവാസ്‌കര്‍ കനകക്കുന്നില്‍ കൊണ്ടുപോയിരുന്നു. തിരികെ വരുമ്പോള്‍ വാഹനത്തിലിരുന്നു സ്‌നിഗ്‌ധ ചീത്ത വിളിക്കുകയും ഇതിനെ എതിര്‍ത്തു വണ്ടി റോഡില്‍ നിര്‍ത്തിയതോടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സ്‌നിഗ്‌ധ ഗവാസ്‌കറെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്‌ ഗവാസ്‌കര്‍ പരാതി നല്‍കിയത്‌.

െ്രെകംബ്രാഞ്ച്‌ അന്വേഷണം അവസാന ഘട്ടത്തിലേക്ക്‌ കടന്ന സാഹചര്യത്തില്‍ തനിക്കെതിരെ നടപടിയുണ്ടാകുമെന്ന്‌ മുന്‍കൂട്ടി കണ്ടാണ്‌ സ്‌നിഗ്‌ധ ഇപ്പോള്‍ ഒത്തു തീര്‍പ്പിനു തയ്യാറായിരിക്കുന്നത്‌. മുമ്പ്‌ സ്‌നിഗ്‌ധ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നിരാകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ കേസ്‌ ഒതുക്കി തീര്‍ക്കുവാന്‍ എഡിജിപിയും മകളും ശ്രമിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക