Image

തായലന്റ്‌ ഗുഹയില്‍ ഇനിയുള്ളത്‌ ഒരു കുട്ടിയും കോച്ചും; മൂന്ന്‌ കുട്ടികളെ കൂടി രക്ഷപ്പെടുത്തി

Published on 10 July, 2018
തായലന്റ്‌ ഗുഹയില്‍ ഇനിയുള്ളത്‌ ഒരു കുട്ടിയും കോച്ചും; മൂന്ന്‌ കുട്ടികളെ കൂടി രക്ഷപ്പെടുത്തി

തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ മൂന്ന്‌ കുട്ടികളെ കൂടി രക്ഷപ്പെടുത്തി. ഇതോടെ രക്ഷിച്ചവരുടെ എണ്ണം പതിനൊന്നായി. ഇനി ഗുഹയില്‍ അവശേഷിക്കുന്നത്‌ ഒരു കുട്ടിയും പരിശീലകനും മാത്രം.

കനത്ത മഴയെ അവഗണിച്ച്‌ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതോടെയാണ്‌ രണ്ട്‌ കുട്ടികളെ കൂടി പുറത്തെത്തിക്കാനായത്‌. മഴവെള്ളം ഗുഹയ്‌ക്കു പുറത്തേക്കു പമ്പു ചെയ്‌തു കളയുന്നത്‌ തുടരുകയാണ്‌. രക്ഷാപ്രവര്‍ത്തനത്തെ മഴ ബാധിക്കാതിരിക്കാന്‍ കനത്ത മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്ന്‌ പ്രവര്‍ത്തനത്തിന്റെ ഏകോപന ചുമതലയുള്ള നരോങ്‌ സാക്ക്‌ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക