Image

നഴ്‌സുമാരുടെ വേതനം: ഉത്തരവ്‌ പാലിക്കാത്തവര്‍ക്കെതിരെ നടപടി വേണ്ട ഹൈകോടതി

Published on 10 July, 2018
നഴ്‌സുമാരുടെ വേതനം: ഉത്തരവ്‌ പാലിക്കാത്തവര്‍ക്കെതിരെ നടപടി വേണ്ട ഹൈകോടതി
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പുതുക്കിയ മിനിമം വേതനം നടപ്പാക്കിയില്ലെങ്കില്‍ ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന്‌ ഹൈകോടതി. കേരളാ െ്രെപവറ്റ്‌ മാനേജ്‌മെന്‍റ്‌ ഹോസ്‌പിറ്റല്‍സ്‌ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഹൈകോടതി സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദേശം. ഹരജി കോടതി വീണ്ടും വ്യാഴാഴ്‌ച പരിഗണിക്കും.

മിനിമം വേതനം സംബന്ധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയാണ്‌ മാനെജ്‌മെന്‍റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്‌. വേതന പരിഷ്‌കരണം നടപ്പാക്കാത്തതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്ന്‌ മാനെജ്‌മെന്‍റുകള്‍ കോടതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക