Image

കേരളത്തിലെ കലാലയങ്ങളില്‍ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published on 10 July, 2018
കേരളത്തിലെ കലാലയങ്ങളില്‍ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കേരളത്തിലെ കലാലയങ്ങളില്‍ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മഹാരാജാസിലെ അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും അതിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളോ രാഷ്ട്രീയമോ വിലക്കാനോ, നിയന്ത്രിക്കാനോ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കലാലയത്തിനകത്തും പുറത്തും നടക്കുന്ന കൊലപാതകങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക