Image

തായ്‌ലന്‍ഡിലെ കുട്ടികളും പരിശീലകനും റഷ്യയിലെത്തില്ല

Published on 10 July, 2018
തായ്‌ലന്‍ഡിലെ കുട്ടികളും പരിശീലകനും റഷ്യയിലെത്തില്ല
ഗുഹയ്ക്കുള്ളില്‍ നിന്ന് സാഹസികമായി രക്ഷപ്പെടുത്തിയെടുത്ത തായ്‌ലന്‍ഡിലെ 12 കുട്ടികളും പരിശീലകനും ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ റഷ്യയിലെത്തില്ല. ഫൈനല്‍ മത്സരം കാണാന്‍ ഇവരെ ഫിഫ അധികൃതര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ആരോഗ്യ പരിശോധനയും മറ്റു ചികിത്സകളും നടത്തേണ്ടതിനാല്‍ റഷ്യയിലെത്താനാവില്ലെന്ന് തായ്‌ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചു.
ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫന്റീനോ നേരിട്ടാണ് കുട്ടികളെ കളികാണാന്‍ ക്ഷണിച്ചത്. കുട്ടികള്‍ നിലവില്‍ റഷ്യ വരെ യാത്ര ചെയ്യാനുള്ള സാഹചര്യത്തിലല്ല ഉള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഫിഫയുടെ ക്ഷണം നിരസിച്ചതെന്ന് തായ്‌ലന്‍ഡ് ഫുട്‌ബോള്‍ അധികൃതര്‍ പറഞ്ഞു. അതേസമയം അവര്‍ മത്സരം ടെലിവിഷനിലൂടെ കാണുമെന്നും മെഡിക്കല്‍ സംഘം അറിയിച്ചു.
ഇതിനിടെ കുട്ടികള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആശംസകളുമായി ബയറണ്‍ മ്യൂണിക്ക് അടക്കമുള്ള ക്ലബ്ബുകള്‍ രംഗത്തെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇവരെ അടുത്ത സീസണില്‍ തങ്ങളുടെ ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രഫോര്‍ഡിലേക്കും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
ഉത്തര തയ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ 12 കുട്ടികളും അവരുടെ പരിശീലകനും ജൂണ്‍ 23നാണ് കയറിയത്. കനത്തെ മഴയെ തുടര്‍ന്നും മണ്ണിടിച്ചിലിനെ തുടര്‍ന്നും ഗുഹയില്‍ അകപ്പെട്ട ഇവരെ 72 മണിക്കൂര്‍ നീണ്ടു നിന്ന പ്രയത്‌നത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. തീവ്രരക്ഷാദൗത്യത്തിനിടെ ഒരു തായ് നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക