Image

ധ്യാനിനൊപ്പവും ശ്രീനിവാസന്‍ അഭിനയിക്കുന്നു, ചിത്രം കുട്ടിമാമ

Published on 10 July, 2018
ധ്യാനിനൊപ്പവും ശ്രീനിവാസന്‍ അഭിനയിക്കുന്നു, ചിത്രം കുട്ടിമാമ
മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് നിരവധി താരപുത്രന്മാരാണ് സിനിമയിലേക്ക് എത്തിയത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നിവയിലെല്ലാം കഴിവ് തെളിയിച്ച താരമാണ് ശ്രീനിവാസന്‍. അച്ഛന്റെ പാതയിലൂടെ രണ്ട് ആണ്‍ മക്കളും സിനിമയിലേക്ക് എത്തിയിരുന്നു. മൂത്ത മകന്‍ വിനീത് ശ്രീനിവാസന്‍ ഗായകനായിട്ടും തിളങ്ങിയപ്പോള്‍ ഇളയ മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒട്ടും മോശമാക്കിയില്ല. നായകനായി സിനിമയിലെത്തിയ ധ്യാന്‍ തിരക്കഥ എഴുതിയും ഞെട്ടിച്ചിരുന്നു. ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയിലൂടെ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിച്ചിരുന്നു.

ധ്യാനിനൊപ്പവും ശ്രീനിവാസന്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വിഎം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ എന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. വിമാനം ഫെയിം ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. കോമഡി ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരു ജവാന്റെ കഥയാണ് പറയുന്നത്. കുട്ടിമാമ എന്ന ടൈറ്റില്‍ വേഷത്തില്‍ അഭിനയിക്കുന്നത് ശ്രീനിവാസനാണ്. മനാഫ് തിരക്കഥ എഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹരീഷ് കണാരന്‍, സുരഭി, പ്രേം കുമാര്‍, തുടങ്ങിയവരും സിനിമയിലുണ്ട്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക