Image

എം.എം.ജേക്കബ് ഇന്ത്യയെ അറിഞ്ഞ നേതാവ്; ഐഎന്‍ഓസി ടെക്‌സാസ് ചാപ്റ്റര്‍

ജീമോന്‍ റാന്നി Published on 11 July, 2018
എം.എം.ജേക്കബ് ഇന്ത്യയെ അറിഞ്ഞ നേതാവ്; ഐഎന്‍ഓസി ടെക്‌സാസ് ചാപ്റ്റര്‍
ഹൂസ്റ്റണ്‍: മികച്ച പാര്‍ലമെന്റേറിയനും മുന്‍ കേന്ദ്ര സഹമന്ത്രിയും 1995 മുതല്‍ 2007  വരെ മേഘാലയ ഗവര്‍ണറുമായിരുന്ന അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബിനെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് ചാപ്റ്റര്‍ അനുസ്മരിച്ചു. 

ജൂലൈ 8 നു ഞായറാഴ്ച വൈകുന്നേരം 5:30 നു സ്റ്റാഫോര്‍ഡിലുള്ള സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍  
ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി ജീമോന്‍ റാന്നി അദ്ധ്യക്ഷത വഹിച്ചു.

ഹൂസ്റ്റണില്‍ ഹൃസ്വ സന്ദര്ശനത്തിനു എത്തിച്ചേര്‍ന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മാമന്‍ കൊണ്ടൂര്‍ മുഖ്യ അനുസ്മരണ പ്രസംഗം നടത്തി. 

ജേക്കബ് സാറിന്റെ വാത്സല്യ ശിഷ്യരിലൊരാള്‍ കൂടിയായ കൊണ്ടൂര്‍ 'എന്റെ ജീവിതത്തില്‍ നികത്താന്‍ പറ്റാത്ത നഷ്ടം, എന്റെ രാഷ്ട്രീയ ഗുരു എന്ന് പറയുന്നതില്‍ അഭിമാനം, ആരുടേയും മുമ്പില്‍ അടിയറവു വയ്ക്കാത്ത വ്യക്തിത്വം, രാഷ്ട്രീയജീവിതത്തില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും ഏറെ സ്വാധീനിച്ച എന്റെ ഗുരു, പറഞ്ഞു തന്ന വാക്കുകള്‍ മാത്രം മതി മുമ്പോട്ടുള്ള ജീവിതത്തിനു...ആ സ്മരണകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പിക്കുന്നു' എന്ന്    
അനുസ്മരണ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. 

വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ പങ്കാളിയായിരുന്ന ജേക്കബ് സാര്‍ ആചാര്യവിനോബഭാവേയുടെ ഭൂദാന്‍ പ്രസ്ഥാനത്തില്‍ കൂടെയാണ് പൊതുപ്രവര്‍ത്തനരംഗന്തും കോണ്‍ഗ്രസിലും സജീവമാകുന്നത്. പിന്നീടിങ്ങോട്ട് എം.എം. ജേക്കബ് സാര്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് രാഷ്ട്രീയ രംഗത്തെ പ്രമുഖരില്‍ ഒരാളായി മാറിയതോടൊപ്പം തന്നെ ഭരണരംഗത്തെ കരുത്തുറ്റ സാന്നിധ്യവുമായി മാറി. 

ഫോമാ മുന്‍ പ്രസിഡണ്ടും പത്തനംതിട്ട ജില്ലാ അസ്സോസിയേഷന്‍ പ്രസിഡന്റുമായ ശശിധരന്‍ നായര്‍, ഐ.എന്‍.ഓ.സി പെന്‍സില്‍വാനിയ ചാപ്റ്റര്‍ സെക്രട്ടറി സന്തോഷ് എബ്രഹാം,പുതുതായി തെരഞ്ഞെടുക്കപ്പെട്ട  ഡബ്ലിയു.എം.സി അമേരിക്ക റീജിയന്‍ പ്രസിഡണ്ട് ജെയിംസ് കൂടല്‍,  ഫോമാ റീജിയണല്‍ വൈസ് പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേല്‍, ബിബി പാറയില്‍, ജോര്‍ജ് കൊച്ചുമ്മന്‍, സജി ഇലഞ്ഞിക്കല്‍, ഡാനിയേല്‍ ചാക്കോ, സക്കറിയ കോശി, റോയ് തീയാടിക്കല്‍, റോയ് വെട്ടുകുഴി, മാമ്മന്‍ ജോര്‍ജ്  തുടങ്ങിയവര്‍ ജേക്കബ് സാറിനെ അനുസ്മരിച്ചു സംസാരിച്ചു. ഇന്ത്യയെ തൊട്ടറിഞ്ഞ ആദര്ശധീരനായ നേതാവായിരുന്നു എം.എം. ജേക്കബ് എന്ന് പ്രസംഗകര്‍ പറഞ്ഞു.   

അദ്ദേഹത്തോടുള്ള ആദര സൂചകമായി ഒരു മിനിറ്റു മൗനം ആചരിച്ചു.  




എം.എം.ജേക്കബ് ഇന്ത്യയെ അറിഞ്ഞ നേതാവ്; ഐഎന്‍ഓസി ടെക്‌സാസ് ചാപ്റ്റര്‍എം.എം.ജേക്കബ് ഇന്ത്യയെ അറിഞ്ഞ നേതാവ്; ഐഎന്‍ഓസി ടെക്‌സാസ് ചാപ്റ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക