Image

സൂപ്പര്‍ സ്റ്റാറിനെതിരെ ആഞ്ഞടിച്ച് പെണ്‍കരുത്ത്; നാണംകെട്ട് മോഹന്‍ലാല്‍

Published on 11 July, 2018
സൂപ്പര്‍ സ്റ്റാറിനെതിരെ ആഞ്ഞടിച്ച് പെണ്‍കരുത്ത്; നാണംകെട്ട് മോഹന്‍ലാല്‍
മോഹന്‍ലാല്‍ നേരിട്ടിറങ്ങി വാര്‍ത്താസമ്മേളനം നടത്തി താരസംഘടനയുടെ മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കരുത്ത് അത് ഒറ്റ ഫേസ്ബുക്ക് പോസ്റ്റില്‍ പൊളിച്ച് അടുക്കിയിരിക്കുകയാണ്. മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്നും നുണകള്‍ മാത്രമാണെന്നും വസ്തുതകള്‍ നിരത്തി ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഇന്ന് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഫേസ്ബുക്ക് പോസ്റ്റ് ഇറക്കിയിരിക്കുന്നത്. 
എ.എം.എം.എ യുടെ പ്രസിഡന്‍റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം അങ്ങേയറ്റം നിരാശാജനകമാണെന്ന് പറഞ്ഞുകൊണ്ടാണ് വുമന്‍ ഇന്‍ സിനിമാ കളടീവിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. 

കുറിപ്പിലെ പ്രധാന ഭാഗങ്ങള്‍
1 കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ ഈ വിഷയത്തില്‍ സംഘടന എവിടെ നില്‍ക്കുന്നു, ആരോടൊപ്പം നില്‍ക്കുന്നു എന്നത് കൃത്യമായി വെളിവാക്കുന്നതാണ്. വെറും സാങ്കേതിക വിഷയങ്ങളാണ് അടിസ്ഥാന പ്രശ്നമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് ആശങ്കാ ജനകമാണ്. 

2 അവസരങ്ങള്‍ ഇല്ലാതാക്കുന്നു എന്ന് നടി പരാതി എഴുതി നല്‍കിയില്ല എന്ന സാങ്കേതികത്വം മോഹന്‍ലാല്‍ പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. സിനിമയില്‍ തന്‍റെ അവസരങ്ങള്‍ കുറ്റാരോപിതനായ നടന്‍ ഇല്ലാതാക്കുന്നു എന്ന പ്രശ്നം അമ്മയുടെ ഭാരവാഹിയായ ഇടവേള ബാബുവിനെ അറിയിച്ചതാണ്. അപ്പോള്‍ വിഷയത്തില്‍ ഇടപെടാമെന്ന് പറഞ്ഞ ശേഷം രേഖാമൂലം പരാതി വേണമെന്ന് ആവശ്യപ്പെടുകയുണ്ടായില്ല. എന്നാല്‍ പരാതി ഔദ്യോഗിക ഭാരവാഹിയെ അറിയിച്ചിരുന്നു എന്നത് വ്യക്തമാണ്. 
(നടി അക്രമിക്കപ്പെട്ട കേസില്‍ പോലീസ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തപ്പോള്‍ നടി പരാതിപ്പെട്ടതായി ഇടവേള ബാബുവിന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്)

3 രണ്ട് പേര്‍ മാത്രമാണ് രാജിവെച്ചതെന്ന മോഹന്‍ലാലിന്‍റെ വാദം കളവാണ്. നാല് പേര്‍ രാജിവെച്ചത് പരസ്യമായി തന്നെയാണ്. ഇത് ഇമെയില്‍ വഴി താരസംഘടനയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയച്ച് ഉറപ്പു വരുത്തിയതുമാണ്. 

4 നടനെ തിരിച്ചെടുക്കുന്ന വിഷയം അജണ്ടയിലുണ്ടായിരുന്നു എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ അത്തരമൊരു വിഷയം അജണ്ടയില്‍ ഇല്ലായിരുന്നു എന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്.

ഇങ്ങനെ നാല് പോയിന്‍റുകള്‍ എണ്ണിപറഞ്ഞതാണ് ഡബ്യുസിസി മോഹന്‍ലാലിന്‍റെ വാര്‍ത്താ സമ്മേളനത്തെ പൊളിച്ചിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക