Image

രാമായണ മാസാചരണത്തിലൂടെ ഹിന്ദുത്വവാദികളുടെ മിമിക്രിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കഷ്ടമെന്ന് സച്ചിദാനന്ദന്‍

Published on 11 July, 2018
രാമായണ മാസാചരണത്തിലൂടെ ഹിന്ദുത്വവാദികളുടെ മിമിക്രിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കഷ്ടമെന്ന് സച്ചിദാനന്ദന്‍

രാമായണ മാസാചരണം സംഘടിപ്പിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ വിമര്‍ശനങ്ങളും സ്വീകരണങ്ങളും പരിഹാസങ്ങളും നീളുമ്പോള്‍ വിഷയത്തെ വേറിട്ട രീതിയില്‍ സമീപിച്ചിരിക്കുകയാണ് കവി സച്ചിദാനന്ദന്‍. 
സിച്ചിദാനന്ദന്‍റെ കുറിപ്പ്.... 

സിപിഎം രാമായണ മാസം ആചരിക്കുന്നതില്‍ ഞാന്‍ തെറ്റ് കാണുന്നില്ല. പക്ഷെ അത് നടപ്പ് ആചാരത്തിന്‍റെ വഴിയില്‍ തന്നെയെങ്കില്‍ ഹിന്ദത്വ പ്രത്യേയ ശാസ്ത്രത്തെയാണ് ശക്തിപ്പെടുത്തുക. എന്നാല്‍ ഇന്ത്യയിലെ രാമായണ പാരമ്പര്യത്തിന്‍റെ വൈവിധ്യം ബോധ്യപ്പെടുത്തി ഹിന്ദുത്വവാദികള്‍ പറയുന്ന ഏകശിലാരൂപമായ ഇന്ത്യ എന്ന ജാനാധിപത്യ വിരുദ്ധ ആശയത്തിനെതിരെ ഇന്ത്യന്‍ ജനസംസ്കൃതിയുടെ നാനത്വം ജനങ്ങളില്‍ എത്തിക്കാന്‍ ഇത് നല്ല അവസരമാണ്. കാരണം രാമായണം ഒരു ദക്ഷണേഷ്യന്‍ പാരമ്പര്യമാണ്. അത് ഹിന്ദുക്കളുടേത് മാത്രമല്ല. 
ബംഗ്ലാദേശിലെയും മലേഷ്യയിലെയും മുസ്ലിം നാടക ട്രൂപ്പുകള്‍ രാമായണം അവതരിപ്പിക്കുന്നു. ബുദ്ധിസ്റ്റുകള്‍ക്കും ജൈനര്‍ക്കും അവരുടേതായ രാമായണം ഉണ്ട്. ഇന്ത്യന്‍ രാമായണ പാരമ്പര്യത്തിന്‍റെ ഏറ്റവും നല്ല പഠനം നടത്തിയത് ബെല്‍ജിയന്‍ പാതിരി ആയിരുന്ന ഫാദര്‍ കാമില്‍ ബുല്‍ക്കെ ആണ്. കേരളത്തില്‍ തന്നെ മാപ്പിള രാമായണവും വയനാടന്‍ രാമായണവും ഉള്‍പ്പെടെ 29 രാമായണ പഠനങ്ങളുണ്ട്....
രാമായണത്തെ ഒരു മതപാഠമാക്കാതെ സെക്യുലര്‍ എപ്പിക്കായി അവതരിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ ഹിന്ദുത്വവാദികളുടെ ഒരു മിമിക്രി ആണ് സിപിഎം ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഹാ കഷ്ടം...

രാമായണ മാസാചരണത്തിലൂടെ ഹിന്ദുത്വവാദികളുടെ മിമിക്രിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കഷ്ടമെന്ന് സച്ചിദാനന്ദന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക