മകന്റെ കൊലയാളികളെ പത്തു ദിവസത്തിനുള്ളില്‍ പിടിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് അഭിമന്യുവിന്റെ അച്ഛന്‍
VARTHA
11-Jul-2018
തന്റെ മകന്റെ ഘാതകരെ പത്തു ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും കുടുംബാംഗങ്ങളും ആത്മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരന്‍. എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപകരും ജീവനക്കാരും വട്ടവട കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തിയപ്പോഴാണു മനോഹരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'അവനെ കൊല്ലാന്‍ അവര്‍ക്കെങ്ങിനെ കഴിഞ്ഞു, അവന്‍ പാവമായിരുന്നു. പാവങ്ങള്‍ക്കൊപ്പമായിരുന്നു. അവനെ കൊന്നവരോടു ക്ഷമിക്കില്ല. മകന്റെ കൊലയാളികളെ പിടികൂടണം' മനോഹരന്‍ പറഞ്ഞു. മഹാരാജാസിലെ അധ്യാപകരും ജീവനക്കാരും ചേര്‍ന്നു സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്‍കിയ തുകയും ചേര്‍ത്ത് 5,40,000 രൂപയുടെ ചെക്ക് പിതാവിനു കോളജ് അധികൃതര്‍ കൈമാറി.
അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ കൊലപാതകം നടത്തിയ പ്രധാന പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments