Image

പ്രീതാ ഷാജിയുടെ കേസില്‍ മൂന്നാഴ്‌ചക്കുള്ളില്‍ പ്രശ്‌നപരിഹാരം നിര്‍ദേശിക്കണമെന്ന്‌ ഹൈക്കോടതി

Published on 11 July, 2018
പ്രീതാ ഷാജിയുടെ കേസില്‍ മൂന്നാഴ്‌ചക്കുള്ളില്‍ പ്രശ്‌നപരിഹാരം നിര്‍ദേശിക്കണമെന്ന്‌ ഹൈക്കോടതി


കൊച്ചി : വായ്‌പക്കായി ജാമ്യം നിന്നതിന്റെ പേരില്‍ ജപ്‌തി ഭീഷണി നേരിടുന്ന ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത്‌ പ്രീതാ ഷാജിയുടെ കേസില്‍ മൂന്നാഴ്‌ചക്കുള്ളില്‍ പ്രശ്‌നപരിഹാരം നിര്‍ദേശിക്കണമെന്ന്‌ ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട്‌ കോടതി നിര്‍ദേശിച്ചു. കേസില്‍ ആഭ്യന്തര സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവരെ കോടതി കക്ഷിചേര്‍ത്തു. പ്രദേശത്ത്‌ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പ്രീതാ ഷാജിയും കുടുംബവും കഴിയുന്ന വീട്‌ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക്‌ ജനകീയ സമരത്തെ തുടര്‍ന്ന്‌ ജപ്‌തി നടപടികള്‍ നിര്‍ത്തിവെച്ച്‌ തിരികെ പോവേണ്ടി വന്നിരുന്നു. പ്രതിഷേധം പ്രദേശത്ത്‌ സംഘര്‍ഷത്തിന്‌ വഴിവെക്കുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക