Image

ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സ്‌ പ്രമോഷണല്‍ മീറ്റിംഗുകള്‍ വിവിധ പട്ടണങ്ങളില്‍

രാജന്‍ ആര്യപ്പള്ളില്‍ Published on 28 March, 2012
ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സ്‌ പ്രമോഷണല്‍ മീറ്റിംഗുകള്‍ വിവിധ പട്ടണങ്ങളില്‍
അറ്റ്‌ലാന്റാ: ജൂലൈ 26 മുതല്‍ 29 വരെ ഫ്‌ളോറിഡാ സംസ്ഥാനത്ത്‌ ഒര്‍ലാഡോ പട്ടണത്തില്‍ വെച്ച്‌ നടക്കുന്ന പതിനൊന്നാമത്‌ ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മാര്‍ച്ച്‌ 19-ാം തിയതി കൂടിയ നാഷണല്‍ കമ്മിറ്റി മീറ്റിംഗില്‍ പതിനേഴ്‌ നാഷണല്‍ പ്രതിനിധികള്‍ പങ്കെടിത്തു.

പാസ്റ്റര്‍ ജയിംസ്‌ ജോര്‍ജ്‌ (നാഷണല്‍ കണ്‍വീനര്‍), അലക്‌സാണ്ടര്‍ ജോര്‍ജ്‌, സിസ്റ്റര്‍ ഫിലോ മാത| (ഫ്‌ളോറിഡ), പാസ്റ്റര്‍ കെ.സി. ജോണ്‍ (സൌത്ത്‌ ഫ്‌ളോറിഡ), സാം തോമസ്‌ (നാഷണല്‍ സെക്രട്ടറി), ജോര്‍ജ്‌ സാമുവേല്‍ (നാഷണല്‍ ട്രഷറാര്‍), സാമുവേല്‍ യോഹന്നാന്‍, പാസ്റ്റര്‍ തോമസ്‌ കൈതമഗലം (ന്യൂയോര്‍ക്ക്‌), ജോസഫ്‌ മാത്യു (ന്യൂജേഴ്‌സി), നൈനാന്‍ കോശി (ഫിലദല്‍ഫിയ), പാസ്റ്റര്‍ കുഞ്ഞപ്പന്‍ വര്‍ഗീസ്‌ (ഇലനോയി), പാസ്റ്റര്‍ തോമസ്‌ സാമുവേല്‍ (അരിസോണ), രാജന്‍ ആര്യപ്പള്ളില്‍ (ജോര്‍ജിയ), അലക്‌സാണ്ടര്‍ ഇഡുക്കള (മാസറ്റ്‌ച്ചൂറ്റ്‌സ്‌), കെ.എ. തോമസ്‌ (ഹൂസ്റ്റണ്‍), സണ്ണി കൊടുന്തറ (ഒക്കലഹോമ), ബെന്നി മാത്യു(കാനഡ) എന്നിവരാണണ്ട മീറ്റിംഗില്‍ പങ്കെടുത്തത്‌.

പാസ്റ്റര്‍ തോമസ്‌ കൈതമഗലം പ്രാത്ഥിച്ച്‌ ആരംഭിച്ച മീറ്റിംഗിന്‌ കണ്‍വീനര്‍ പാസ്റ്റര്‍ ജേയിംസ്‌ ജോര്‍ജ്‌ നേതൃത്വം നല്‌കി. വളരെ വിജയകരാമായി
ന്യൂയോര്‍ക്കില്‍ നടന്ന ആദ്യ പ്രമോഷണല്‍ മീറ്റിംഗിന്റെ തുടര്‍ച്ചയായി അമേരിക്കയുടെ വിവിധ പട്ടണങ്ങളായ ഒക്കലഹോമ, ഡാളസ്‌, ഹ്യൂസ്റ്റണ്‍, ന്യൂജേഴ്‌സി, അറ്റ്‌ലാന്റാ, ടെന്നസി എന്നീ പട്ടണങ്ങളില്‍ വച്ച്‌ വരും ദിവസങ്ങളില്‍ പ്രമോഷണല്‍ മീറ്റിംഗുകള്‍ നടത്തുവാന്‍ തീരുമാനിച്ചു.

അമേരിക്കയിലുള്ള ഐ.പി.സി. സഭാ അംഗങ്ങളെ കൂടാതെ നാട്ടില്‍ ഐ.പി.സി. സഭാ അംഗങ്ങളായിരുന്നവര്‍ അമേരിക്കയിലും, കാനഡായിലുമായി വിവിധ സഭകളില്‍ ആരാധിക്കുന്നവരേയും പങ്കെടുപ്പിച്ച്‌ പതിനൊന്നമത്‌ ഫാമിലി കോണ്‍ഫറന്‍സ്‌ വിജയിപ്പിക്കണമെന്നും, അയതിലേക്കായി എല്ലാവരേയും സ്വാഗതം ചെയ്യുന്നെന്നും പാസ്റ്റര്‍ ജേയിംസ്‌ ജോര്‍ജ്‌ അറിയിച്ചു. അക്കോമഡേഷന്‍ ക്രമീകരണങ്ങളെകുറിച്ച്‌ അലക്‌സാണ്ടര്‍ ജോര്‍ജും, സഹോദരി സമാജം ക്രമീകരണങ്ങളെക്കുറിച്ച്‌ സിസ്റ്റര്‍ ഫിലോ മാത്യുവും സംസാരിച്ചു. രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്രമീകണങ്ങള്‍ ചെയ്‌തുകഴിഞ്ഞതായും, സഭകളുടെ സംഭാവനകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതായും ട്രഷറാര്‍ ജോര്‍ജ്‌ സാമുവേല്‍ അറിയിച്ചു.

ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ പത്രമായ ട്രമ്പറ്റിന്റെ രണ്ടാം പബ്ലിക്കേഷന്റെ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നതായി പബ്ലിസിറ്റി / പബ്ലിക്കേഷന്‍ കോര്‍ഡിനേറ്റര്‍ രാജന്‍ ആര്യപ്പള്ളില്‍ അറിയിച്ചു.
നാഷണല്‍ പ്രതിനിധിയായ സണ്ണി കൊടുന്തറയുടെ (ഒക്കലഹോമ) പിതാവിന്റെയും, മാതാവിന്റെയും വേര്‍പാടില്‍ ദുഖത്തില്‍ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ എന്നും, ഫാമിലി
കോണ്‍ഫറന്‍സിന്റെ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി സം തോമസ്‌ അനുശോചനം അറിയിച്ചു. പാസ്റ്റര്‍ കുഞ്ഞപ്പന്‍ വര്‍ഗീസിന്റെ പ്രാത്ഥനയോടും ആശിര്‍വാദത്തോടും മീറ്റിംഗ്‌ സമാപിച്ചു.
ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സ്‌ പ്രമോഷണല്‍ മീറ്റിംഗുകള്‍ വിവിധ പട്ടണങ്ങളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക