ഫാമിലി കോണ്‍ഫറന്‍സ് ഘോഷയാത്ര അഞ്ചു മേഖലകളുടെ ബാനറില്‍
AMERICA
11-Jul-2018

ന്യുയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്റെ ഒന്നാം ദിവസം ജൂലൈ 18 ന് വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന ഘോഷയാത്രയില്‍ കാനഡ മുതല്‍ നോര്‍ത്ത് കരോലിനാ വരെയുള്ള ഇടവക ജനങ്ങള്‍ അഞ്ചു മേഖലകളുടെ ബാനറുകള്‍ക്ക് പിന്നില്‍ അണിനിരക്കുമെന്ന് കോഓര്‍ഡിനേറ്റര്‍ രാജന്‍ പടിയറയും ജോണ്‍ വര്‍ഗീസും അറിയിച്ചു.
ഘോഷയാത്രയുടെ ക്രമീകരണം; ഏറ്റവും മുന്‍പില്‍ ഫാമിലി കോണ്‍ഫറന്‍സ് ബാനര്‍ തുടര്‍ന്ന് അമേരിക്കയുടേയും ഇന്ത്യയുടേയും കാതോലിക്കേറ്റിന്റേയും പാതകള്‍ വഹിച്ചുകൊണ്ട് സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ഫിലഡല്‍ഫിയ ഏരിയായില്‍ നിന്നുമുള്ള ശിങ്കാരിമേളം, ഗാനം ആലപിച്ചുകൊണ്ടുള്ള അലങ്കരിച്ച വാഹനം ഇതിനു പിന്നിലായി അഞ്ചു മേഖലകളുടെ ബാനറില്‍ സഭാ പതാകകള്‍ വഹിച്ചുകൊണ്ടുള്ള ഏരിയാ കോഓര്‍ഡിനേറ്റര്‍മാര്‍. തുടര്‍ന്ന് ബാനറുകളുടെ ക്രമം അനുസരിച്ച് ഇടവക ജനങ്ങള്‍ രണ്ടു വരിയായി അണിനിരക്കും.
ഇടവക ജനങ്ങള്‍ക്ക് പിന്നിലായി ക്യൂന്‍സ് ഇടവകയില്‍ നിന്നുമുള്ള ശിങ്കാരി മേളം, ഭദ്രാസനത്തിലെ വൈദീകര്‍, ഭദ്രാസന മെത്രാപ്പോലീത്താ, പ്രത്യേക ക്ഷണിതാക്കള്‍, റാഫിളിന്റെ ഒന്നാം സമ്മാനം ബെന്‍സ് SUV250 കാര്‍ എന്നീ ക്രമത്തിലാണ് ഘോഷയാത്ര നീങ്ങുന്നതെന്ന് കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയച്ചു.
കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ അവരവരുടെ ഏരിയായിലെ ഇടവക ജനങ്ങളെ നിയന്ത്രിയ്‌ക്കേണ്ടതാണ്. ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ വൈകിട്ട് 6.30 ന് തുടങ്ങുന്നതും 7 ന് മുന്നോട്ട് നീങ്ങുന്നതുമായിരിയ്ക്കും. ഭദ്രാസനത്തിലെ അംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് കോണ്‍ഫറന്‍സ് കമ്മിറ്റി അഭ്യര്‍ഥിക്കുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments