വെറും നാല് ദിവസത്തെ പരിചയം: രണ്ടര വയസുള്ള കുട്ടിയെ ആശുപത്രി കിടക്കയില്‍ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി
Published on 11 July, 2018
രണ്ടര വയസ് മാത്രമുള്ള കുഞ്ഞിനെ ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിയ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടി. കുഞ്ഞിനെ കിടക്കയില്‍ ഉപേക്ഷിച്ച ശേഷമാണ് അമ്മ കാമുകനൊപ്പം പോയത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ജേഷ്ഠനെ ചികിത്സിക്കാന്‍ ആശുപ്രതിയിലെത്തിയ മറയൂര്‍ സ്വദേശിയായ യുവാവുമായി ഇവര്‍ ഇവിടെ വെച്ച് പരിചയത്തിലാവുകയും, ഉടന്‍ ആ പരിചയം പ്രണയമായി മാറുകയും ചെയ്യുവകയായിരുന്നു. മൂന്നു കുട്ടികളുടെ അമ്മയായ ബൈസണ്‍വാലി സ്വദേശിനിയായ സ്ത്രീ ഇളയ കുട്ടിയെ ചികിത്സിക്കാനാണ് ആശുപത്രിയിലെത്തിയത്. നാല് ദിവസത്തെ പരിചയം ശനിയാഴ്ച ഇവരുടെ ഒളിച്ചോട്ടത്തില്‍ എത്തി. ഭര്‍ത്താവ് വീട്ടില്‍ പോയ സമയത്ത് കുഞ്ഞിനെ കട്ടിലില്‍ കിടത്തി. ഞാന്‍ ഉടന്‍ വരാം കഞ്ഞിനെ നോക്കണം എന്നുപറഞ്ഞ് സമീപത്തെ രോഗിയെ ഏല്‍പ്പിച്ച് യുവതി കാമുകനോടൊപ്പം മുങ്ങുകയായിരുന്നു. വൈകുന്നേരം ഭര്‍ത്താവ് രണ്ട് കുട്ടികളേയും കൂട്ടി ആശുപത്രിയില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഭര്‍ത്താവ് അടിമാലി പോലീസില്‍ പരാതി നല്കി. മാന്‍ മിസ്സിംഗിന് പോലീസ് കേസെടുത്തു. ഇന്നലെ യുവതിയെ പോലീസ് മറയൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് അടിമാലി സ്റ്റേഷനില്‍ കൊണ്ടുവന്നു.യുവതി ഭര്‍ത്താവിനോടൊപ്പം പോകുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെ യുവതിയെ പോലീസ് ചെറുതോണിയിലെ സദര്‍ ഹോമില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനോടൊപ്പം പോകുവാനാണ് താല്പര്യമെന്ന് യുവതി പോലീസില്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല