Image

2019 ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി ജയിച്ചാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടും: ശശി തരൂര്‍ എം പി

Published on 12 July, 2018
2019 ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി ജയിച്ചാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടും: ശശി തരൂര്‍ എം പി


2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്ന്‌ ശശി തരൂര്‍ എംപി. തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിലാണ്‌ തരൂര്‍ ഇക്കാര്യം പറഞ്ഞത്‌.

അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിച്ചാല്‍ ഭരണഘടന പൊളിച്ചെഴുതുമെന്നും അതിലൂടെ അവര്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ്‌ ബിജെപിയുടെ ലക്ഷ്യം .ഇനിയും ബിജെപി ഭരണം ആവര്‍ത്തിക്കപ്പെട്ടാല്‍ ഇന്ത്യ ഒരു ഹിന്ദു പാകിസ്ഥാനായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും, സര്‍ദാര്‍ പട്ടേലും, മൗലാന ആസാദും പോരാട്ടം നടത്തി നമുക്ക്‌ സ്വാതന്ത്ര്യം നേടി തന്നത്‌ അങ്ങനെ ഒരു രാഷ്ട്രത്തിനു വേണ്ടിയല്ല. ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു ഇന്ത്യ അല്ല നമുക്ക്‌ ആവശ്യം.

തരൂരിന്റെ ബിജെപി വിരുദ്ധ പ്രസ്‌താവനകള്‍ക്ക്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്നും പാകിസ്ഥാന്‍ രൂപീകരണത്തിന്‌ കാരണക്കാരായവര്‍ കോണ്‍ഗ്രസുകാരാണെന്നും ബിജെപി നേതാവ്‌ സമ്പിത്‌ പാത്ര ട്വിറ്ററിലൂടെ പ്രതികരിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക