Image

മുംബൈയില്‍ തിരക്കഥാകൃത്ത്‌ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചു

Published on 12 July, 2018
മുംബൈയില്‍ തിരക്കഥാകൃത്ത്‌ കെട്ടിടത്തിന്റെ  മുകളില്‍ നിന്നും ചാടി മരിച്ചു


മുംബൈ: യുവ തിരക്കഥാകൃത്ത്‌ കെട്ടിടത്തിന്റെ  മുകളില്‍ നിന്നും ചാടി മരിച്ചു. അന്ധേരിയിലെ സെവന്‍ ബംഗ്ലാവ്‌ ഏരിയയില്‍ താമസിക്കുന്ന രവിശങ്കര്‍ അലോക്‌ (32) ആണ്‌ മരിച്ചത്‌.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ്‌ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും രവിശങ്കര്‍ താഴേക്ക്‌ചാടിയത്‌. നാനാ പടേക്കര്‍ നായകനായെത്തിയ 'അബ്‌ തക്‌ ചപാന്‍' എന്ന സിനിമയുടെ സഹ തിരക്കഥാകൃത്തായിരുന്നു അലോക്‌.

കുറച്ചു മാസങ്ങളായി അലോക്‌ വിഷാദരോഗത്തിനുള്ള ചികിത്സയിലായിരുന്നുവെന്ന്‌ സുഹൃത്തുക്കള്‍ പൊലീസിനെ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക