Image

വിങ്ങ്‌സ്‌: ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ്‌ ടെലിഫോണിയുമായി ബി എസ്‌ എന്‍ എല്‍

Published on 12 July, 2018
വിങ്ങ്‌സ്‌: ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ്‌ ടെലിഫോണിയുമായി ബി എസ്‌ എന്‍ എല്‍

രാജ്യത്തെ ആദ്യത്തെ ഇന്റര്‍നെറ്റ്‌ ടെലിഫോണി സേവനവുമായി പൊതുമേഖലാ സ്ഥാപനമായ ബി എസ്‌ എന്‍ എല്‍ രംഗത്തെത്തി. ബി എസ്‌ എന്‍ എല്‍ മൊബൈല്‍ ആപ്പ്‌ വഴി ഇന്ത്യയിലെ ഏത്‌ നമ്പറിലേക്കും വിളിക്കാന്‍ കഴിയുന്ന സംവിധാനമാണ്‌ ബുധനാഴ്‌ച ലോഞ്ച്‌ ചെയ്‌തത്‌.

നിലവിലുണ്ടായിരുന്ന ഇന്റര്‍നെറ്റ്‌ ടെലിഫോണി സേവനം പ്രത്യേക ആപ്പ്‌ ഉള്ളവരെ മാത്രം വിളിക്കാന്‍ കഴിയുന്നതായിരുന്നു. എന്നാല്‍ `വിങ്‌സ്‌' എന്ന്‌ പേരിട്ടിരിക്കുന്ന ബി എസ്‌ എന്‍ എല്‍ ആപ്പ്‌ വഴി ഏതു നമ്പറിലേക്കും വിളിക്കാന്‍ കഴിയും.

ഏതു നെറ്റ്‌ സര്‍വീസ്‌ പ്രൊവൈഡര്‍ വഴിയും വിളിക്കാന്‍ കഴിയുമെന്ന്‌ ബി എസ്‌ എന്‍ എല്‍ അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ രെജിസ്‌ട്രേഷന്‍ ഈയാഴ്‌ച ആരംഭിക്കും. ജൂലൈ 25 മുതല്‍ക്ക്‌ ഈ സര്‍വീസ്‌ ആക്ടിവേറ്റാകും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക