Image

ലീഗിന്റെ അഞ്ചാം മന്ത്രിയും അനൂപും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

Published on 28 March, 2012
ലീഗിന്റെ അഞ്ചാം മന്ത്രിയും അനൂപും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: മുസ്‌ലീം ലീഗിന്റെ അഞ്ചാം മന്ത്രിയും അനൂപ് ജേക്കബും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. അഞ്ചാം മന്ത്രിയെന്ന ആവശ്യം ലീഗ് യുഡിഎഫ് യോഗത്തില്‍ ഉന്നയിച്ചതായും ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ്-ഹൈക്കമാന്‍ഡ് ചര്‍ച്ചയെന്ന സാങ്കേതികത്വം മാത്രമേ ബാക്കിയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തില്‍ ഒരു സംശയവും വേണ്‌ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക