Image

വെസ്റ്റ്‌ചെസ്റ്റര്‍ അമ്പലത്തില്‍ സ്വാമി ഗുരുരത്‌നം ജ്ഞാനതപസിക്കും , സ്വാമി ജനനന്മ ജ്ഞാനതപസിക്കും സ്വീകരണം നല്‍കി.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 12 July, 2018
വെസ്റ്റ്‌ചെസ്റ്റര്‍  അമ്പലത്തില്‍  സ്വാമി  ഗുരുരത്‌നം ജ്ഞാനതപസിക്കും , സ്വാമി  ജനനന്മ ജ്ഞാനതപസിക്കും  സ്വീകരണം നല്‍കി.
വെസ്റ്റ്‌ചെസ്റ്റര്‍  അമ്പലത്തില്‍ എത്തിയ സ്വാമി  ഗുരുരത്‌നം ജ്ഞാനതപസിയെയും, സ്വാമി  ജനനന്മ ജ്ഞാനതപസിയെയും ക്ഷേത്രം പ്രസിഡന്റ് പാര്‍ഥസാരഥി പിള്ള, ഗണേഷ് നായര്‍, രാജന്‍ നായര്‍  എന്നിവരുടെ നേതൃത്വത്തില്‍  സ്വീകരണം നല്‍കി. 

ഗുരുരത്‌നം സ്വാമിജിയെ  ചന്ദ്രന്‍ താഴയില്‍,  ജനനന്മ സ്വാമിജിയെ രാധകൃഷ്ണന്‍ പോര്‍ചെസ്റ്ററും പൊന്നാട നല്‍കി ആദരിച്ചു.  ബാബു നായര്‍, ജോഷി നാരായണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ആധുനിക യുഗത്തില്‍ താമസിക്കണ മനുഷ്യര്‍ക്ക്  ആന്മവിനെ പൂജിക്കേണ്ടത് ആവശ്യമാണ് എന്ന് സ്വാമി ഗുരുരത്‌നം ജ്ഞാനതപസി അഭിപ്രായപ്പെട്ടു. ആത്മീയത  എന്നത് എല്ലാ മനുഷ്യരും  പരിപാലിക്കേണ്ട ഒന്നാണ്. ആത്മീയത പരിപാലിപ്പിക്കാന്‍  ക്ഷേത്രങ്ങള്‍, ദേവാലയങ്ങള്‍, വേദപഠനശാലകള്‍ തുടങ്ങിയവ  നമ്മെ  സഞ്ജമാക്കുന്നു. അതിലൂടെ ഇന്നത്തെ തലമുറ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍  മാറ്റി  നല്ല ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ നമ്മുക്ക്  സാധിക്കും. ആത്മീയതയിലൂടെ മാത്രമേ അതിനെ നിയന്തിക്കാന്‍ സദ്യമാകൂ.  വരും തലമുറയ്ക്ക് അന്യം നിന്ന് പോകാതിരിക്കാന്‍, സനാധന ധര്‍മ്മം അടുത്ത തലമുറക്ക് കൈ മാറാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. അങ്ങനെ ആരാധനാലയങ്ങള്‍ എന്നും മനുഷ്യ ജീവിതത്തിന്റെ ഭാഗം തന്നെആക്കി മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 ധര്‍മ്മം അനശ്വരമാണ്.   ധര്‍മ്മമാകുന്ന മാര്‍ഗത്തിലൂടെ മോക്ഷമാകുന്ന ലക്ഷ്യത്തിലേക്കുള്ള ഒരു തീര്‍ത്ത യാത്രയാണ്  ജീവിതം. ജീവിത യാത്ര എന്നൊക്കെ പറയുന്നതിന്റെ അടിസ്ഥാനം അതൊക്കെയാണ്. ധര്‍മത്തിന് കോട്ടം വരാതെയുള്ള ഒരു ജീവിത രീതിക്ക് ആരാധനാലയങ്ങള്‍  നമ്മെ പ്രാപ്തരാക്കുന്നു. എല്ലാ പുഴകളും ഒഴുകി സമുദ്രത്തില്‍ ചെന്ന് ചേരുന്നതുപോലെ എല്ലാ ആരാധനാലയങ്ങള്‍ നമ്മെ  ഈശ്വരനിലേക്കു നയിക്കുന്നു. 

ക്ഷേത്രങ്ങള്‍ ആണ്  സര്‍വധര്‍മ സമഭാവനയുടെ അടിസ്ഥാനം. സത്യം ഏകമാണെന്നും ആ സത്യം തന്നെയാണ് സകല ചാരാചരങ്ങളായിരികുന്നതെന്നും നമ്മെ പഠിപ്പിക്കുന്നത് എന്നും സ്വാമി  ഗുരുരത്‌നം ജ്ഞാനതപസി അഭിപ്രായപ്പെട്ടു.

Join WhatsApp News
Vanakkaran 2018-07-12 13:53:32
Why FOMA & Fokana invited and gave special guest status and speech chances to this religious Guru in the last conventions?. FOMa -Fokkana are secular organizations, religious leaders should not be given special status there. If you give, give to all religious heads. do not discriminate.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക