Image

തെറ്റുകാരനല്ലെന്നു ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍

Published on 12 July, 2018
തെറ്റുകാരനല്ലെന്നു ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍
ജലന്ധര്‍: മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കാത്തത് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ളതിനാലെന്ന്ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. വത്തിക്കാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നെന്നും ജലന്ധറില്‍ ഒളിച്ച് താമസിക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കേരളാ പോലീസ് ഇതുവരെ തന്നെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല. അന്വേഷണസംഘം ജലന്ധറില്‍ എത്തിയാല്‍ അവരോട് പൂര്‍ണമായും സഹകരിക്കും. ഈ ആരോപണം സംബന്ധിച്ച സത്യാവസ്ഥ പുറത്ത് കൊണ്ടുവരികയെന്നത് തന്റെ കൂടി ഉത്തരവാദിത്വമാണ്. ഞാന്‍ നിരപരാധിയാണെന്ന് ഞാന്‍ പറഞ്ഞാല്‍ പോരെന്നും അത് തെളിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

2016-ല്‍ ഇപ്പോഴത്തെ മദര്‍ സുപ്പീരിയറിന് ആരോപണം ഉന്നയിച്ച സിസ്റ്ററിനെ കുറിച്ച് മറ്റൊരു സ്ത്രീ പരാതി നല്‍കിയിരുന്നു. തന്റെ കുടുംബം നശിപ്പിക്കാന്‍ സിസ്റ്റര്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആ കന്യാസ്ത്രീക്കെതിരേയുണ്ടായിരുന്ന ആരോപണം. വൈദ്യപരിശോധനയുടെ ഫലം ഈ ആരോപണം ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പീഡനം നടന്നുവെന്ന് ആരോപിക്കുന്ന 2014 മുതല്‍ 16 വരെയുള്ള കാലഘട്ടത്തില്‍ കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിരുന്നു. തന്റെ 25-ാമത് പൗരോഹിത്യ ജൂബിലിയിലും, 2016 നവംബറില്‍ എന്റെ അമ്മ മരിച്ചപ്പോഴും കന്യാസ്ത്രീ പങ്കെടുത്തിരുന്നു. ആരോപണത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ അവര്‍ ഈ പരിപാടികളില്‍ പങ്കെടുക്കുമായിരുന്നോയെന്ന ബിഷപ്പ് ചോദിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിച്ച് മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി മഠം. ബിഷപ്പിനെതിരെ നടപടി എടുക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മദര്‍ സുപ്പീരിയര്‍ ജനറല്‍ റജീന പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിക്ക് കത്തയച്ചു.

കന്യാസ്ത്രീക്കെതിരെബിഷപ്പ് സ്വഭാവഹത്യ നടത്തുന്നുവെന്ന പരാതിയുമായി കന്യാസ്ത്രീയുടെ സഹോദരനായ ജലന്ധര്‍ രൂപതയിലെ വൈദികന്‍ രംഗത്തെത്തി. മുമ്പും ഇത്തരത്തില്‍ സ്വഭാവഹത്യ നടത്തിയിട്ടുണ്ട്. ഇതിലൂടെ തെറ്റുകള്‍ പുറത്തുവരാതിരിക്കാനാണ് ബിഷപ്പ് ശ്രമിക്കുന്നതെന്നും വൈദികന്‍ ആരോപിച്ചു.

കന്യാസ്ത്രീക്കെതിരെ ഒരു വീട്ടമ്മ നല്‍കിയ പരാതി ചൂണ്ടിക്കാട്ടി വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്നുവെന്നാണ് സഹോദരനായ വൈദികന്റെ ആരോപണം.
Join WhatsApp News
True Catholic 2018-07-12 10:00:54
നാറ്റക്കേസുകളും അധിക്രുതരുടെ പെരുമാറ്റ ദൂഷ്യവും ഉണ്ടായാല്‍ അതിനെ എങ്ങനെ നേരിടണമെന്നു കത്തോലിക്കാ സഭക്ക് അറിയില്ല. അഥവാ അതിനു സംവിധാനമില്ല. രാഷ്ട്രീയക്കാര്‍ പോലും ആരോപണ വിധേയരെ മാറ്റി നിര്‍ത്തും. സഭക്ക് അതു പോലും കഴിയുന്നില്ല.
ചില ങ്ങളൊക്കെ നാറ്റക്കേസു കൊണ്ട് നിറഞ്ഞിരിക്കുന്നു. പക്ഷെ സഭാധികാരികള്‍ക്ക് മിണ്ടാട്ടമില്ല. ബിഷപ്പ് ആണു പാമാധികാരി എന്ന നിലയിലാണു കാര്യങ്ങള്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക