Image

ജലന്ധര്‍ ബിഷപ്പിനെ അനുകൂലിച്ച് സന്ന്യാസിനി മഠം; താന്‍ നിസ്സഹായയെന്ന് മദര്‍ സുപ്പീരിയര്‍

Published on 12 July, 2018
ജലന്ധര്‍ ബിഷപ്പിനെ അനുകൂലിച്ച് സന്ന്യാസിനി മഠം; താന്‍ നിസ്സഹായയെന്ന് മദര്‍ സുപ്പീരിയര്‍

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിച്ച് മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി മഠം. ബിഷപ്പിനെതിരെ നടപടി എടുക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മദര്‍ സുപ്പീരിയര്‍ ജനറല്‍ റജീന പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിക്ക് കത്തയച്ചു.

മിഷണറീസ് ഓഫ് ജീസസ് എന്ന സന്ന്യാസിനി സമൂഹം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു കീഴിലുള്ളതാണ്. അദ്ദേഹമാണ് അതിന്റെ പേട്രണ്‍. സ്വാഭാവികമായും അദ്ദേഹത്തിനെതിരെ ഏതെങ്കിലും വിധത്തിലുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ തനിക്ക് കഴിയില്ല. അദ്ദേഹത്തിന് എതിരെ പ്രവര്‍ത്തിക്കുന്നത് ഈ സന്ന്യാസിനി സമൂഹത്തിന്റെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്ന കാര്യമാണ്.

മൊത്തം സന്ന്യാസിനി സമൂഹത്തെ ബാധിക്കുന്ന വിഷയമായതു കൊണ്ട് തനിക്ക് ഇക്കാര്യത്തില്‍ ചില പരിമിതികളുണ്ട്. എല്ലാ തീരുമാനങ്ങളും എല്ലാവരെയും സംതൃപ്തിപ്പെടുത്തിക്‌കൊണ്ട് എടുക്കാനാവില്ല. മൊത്തം സന്ന്യാസിനി സഭയുടെ നിലനില്‍പിനാണ് താന്‍ ലക്ഷ്യമിടുന്നത്. താങ്കളും താങ്കളുടെ സഹോദരിയും കടന്നുപോകുന്ന മാനസികശാരീരിക പീഡനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ താന്‍ നിസ്സഹായയാണെന്നും മദര്‍ സുപ്പീരിയര്‍ ജനറല്‍ കത്തില്‍ വ്യക്തമാക്കുന്നു. കേസിന്റെ എല്ലാ ഘട്ടത്തിലും ബിഷപ്പിനു സഹായകരമാകുന്ന നിലപാടാണ് സന്ന്യാസിനി മഠത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

Join WhatsApp News
True Christan 2018-07-12 20:07:31
An Argentina-based nun was arrested by authorities over allegations that she helped priests to sexually abused deaf children.
ഇത് സത്യമോ? 2018-07-12 20:26:09
ഈ വാര്‍ത്ത‍ സത്യം ആണോ? അറിവ് ഉള്ളവര്‍ അറിയിക്കുക 
മദര്‍ തെരേസ്സ ആശ്രമം ഇന്ത്യന്‍ നവജാത ശിശുക്കളെ ലോകം മുഴുവന്‍ വിറ്റു കോടികള്‍ ഉണ്ടാക്കിയ വന്‍ അഴിമതിയിൽ കുറ്റസമ്മതം. ''റാഞ്ചിയിലെ ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റിലെ മുതിര്‍ന്ന സിസ്റ്റര്‍ ആണ് ഇത്. നാല് കുഞ്ഞുങ്ങളെ 50000ത്തിനും 25000ത്തിനും വിറ്റതായി കുറ്റസമ്മതം നടത്തി. എന്തൊക്കെയാണ് ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍െറ മറ്റ് ബിസിനസ്സുകള്‍ ? റാഞ്ചി ഓഫീസില്‍ നിന്നും ഇതിന് മുന്‍പ് 206 കുട്ടികളെ വിറ്റതിന്‍െറ രേഖകള്‍ നഷ്ടപ്പെട്ടതായി പോലീസ്.വെള്ള കോട്ടിട്ട ഇരപീഡകരും, വെള്ള വസ്ത്ര ധരിച്ച ശൂര്‍പ്പണകമാരും ഇവരാണ് ഇത്തരത്തില്‍ യേശു ക്രിസ്തുവിന്റെ മഹിമകൾ വാഴ്ത്തി മറ്റ് മതസ്ഥരേപോലും ക്രിസ്ത്യാനി ആക്കാൻ നടക്കുന്നത്! പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ വിറ്റ് എന്താണ് സഭ നേടുന്നത് എന്ന് സത്യ ക്രിസ്ത്യാനികൾ ഇവരോട് അന്വേഷിക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക