Image

പീഡനം: ഓര്‍ത്തഡോക്‌സ് വൈദികനെ 15 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു

Published on 12 July, 2018
പീഡനം: ഓര്‍ത്തഡോക്‌സ് വൈദികനെ 15 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു

തിരുവല്ല: യുവതിയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍ ജോബ് മാത്യുവിനെ 15 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. തിരുവല്ല മജിസ്‌ട്രേട്ടിന്റേതാണ് നടപടി. രാത്രി 7.30 ഓടെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച വൈദികനെ നാട്ടുകാര്‍ കൂകിവിളിച്ചു. കേസിലെ രണ്ടാം പ്രതിയാണ് ജോബ് മാത്യു. 

കൊല്ലത്തെ ഡിവൈഎസ്പി ഓഫീസിലെത്തി രാവിലെ 10.30 ഓടെ ജോബ് മാത്യു കീഴടങ്ങിയിരുന്നു. ലൈംഗിക പീഡനക്കേസില്‍ ജോബ് മാത്യു അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇത്. പ്രതികള്‍ കോടതിയില്‍ കീഴടങ്ങണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി ജാമ്യം നല്‍കുന്നകാര്യം കോടതി തീരുമാനിക്കുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫാ. സോണി വര്‍ഗീസ്, ഫാ. ജെയിസ് കെ ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി മാത്യു എന്നിവര്‍ ഉടന്‍ കീഴടങ്ങണമെന്നാണ് നിര്‍ദ്ദേശിച്ചത്.

Join WhatsApp News
പെണ്ണുങ്ങള്‍ പ്രലോഭിപ്പിക്കുന്നു 2018-07-12 19:56:04

Carl Gallups is a right-wing Christian pastor, conspiracy theorist, and was a frequent speaker at Trump rallies during the 2016 campaign. So it shouldn’t be surprising to hear that he has some *unique* views when it comes to women and sexual assault, but try and wrap your head around this one.

On his radio program this Friday, Gallups interviewed Mike Shoesmith, who recently argued in a Facebook post that women who dress provocatively around men are guilty of sexual assault.

നാരദന്‍ 2018-07-12 19:59:30
യേശു വീണ്ടും ജനിക്കുന്നത്  തിരുവല്ലായില്‍  എന്ന് വിശ്വസിച്ചിരുന്നു , പക്ഷെ അവിടെയും എത്തി പീഡകന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക