Image

കൊബാദ് ഗാന്ധിക്കെതിരായ തീവ്രവാദക്കുറ്റങ്ങള്‍ ഡല്‍ഹി കോടതി ഉപേക്ഷിച്ചു

Published on 28 March, 2012
കൊബാദ് ഗാന്ധിക്കെതിരായ തീവ്രവാദക്കുറ്റങ്ങള്‍ ഡല്‍ഹി കോടതി ഉപേക്ഷിച്ചു
ന്യൂഡല്‍ഹി: അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് കൊബാദ് ഗാന്ധിക്കെതിരായ തീവ്രവാദ കുറ്റങ്ങള്‍ ഡല്‍ഹി കോടതി ഉപേക്ഷിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം ചുമത്തിയിരുന്ന കുറ്റങ്ങളാണ് ഉപേക്ഷിച്ചത്. കേസ് പരിഗണിച്ച ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് പവന്‍കുമാര്‍ ജെയിന്റേതാണ് തീരുമാനം. ബന്ധപ്പെട്ട അധികൃതരുടെ വ്യക്തമായ അംഗീകാരമില്ലാതെയാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതിയുടെ നടപടി. അറുപത്തിയഞ്ചുകാരനായ കൊബാദ് ഗാന്ധിക്കെതിരേ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങി മറ്റു കുറ്റങ്ങളിലാകും വിചാരണ നടക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക