Image

കാലിഫോര്‍ണിയായില്‍ മലയാളീ സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍ മുങ്ങി മരിച്ചു.

ഷാജി രാമപുരം Published on 13 July, 2018
കാലിഫോര്‍ണിയായില്‍ മലയാളീ സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍  മുങ്ങി മരിച്ചു.
സാന്‍ഫ്രാന്‍സിസ്‌കോ: സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രക്ക് പോയ സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍ മാര്‍ക്ക് തോമസ്(ഗൗതം-34) ആണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഏകദേശം 180 മൈല്‍ അകലെയുള്ള സ്‌പൈസര്‍ മെഡോ റിസവോയറില്‍ നീന്തി കുളിക്കുന്നതിനിടെ മുങ്ങി മരിക്കുന്നത്.

ജൂലൈ 6 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3.30 ന് ആണ് സംഭവം നടക്കുന്നത്.  പാരാമെഡിക്കല്‍ ജീവനക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഓട്ടോപ്‌സിക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം എരുത്തിക്കല്‍ തോമസ് മാര്‍ക്കോസിന്റെയും ആറാട്ടുപുഴ കൊല്ലംപറമ്പില്‍ പരേതയായ സാറാ തോമസിന്റെയും രണ്ടു മക്കളില്‍ ഇളയ മകന്‍ ആണ് മരണപ്പെട്ട ഗൗതം. മൂത്തമകന്‍ മാത്യു തോമസ് കുടുംബസമേതം നോര്‍ത്ത് കരോലിനായില്‍ ആണ്.

പൊതുദര്‍ശനം ജൂലൈ 14 ശനിയാഴ്ച ഉച്ചക്ക് 12 മുതല്‍ 3 മണിവരെ സാന്‍ഫ്രാന്‍സിസ്‌ക്കോയിലുള്ള ഗാര്‍ഡന്‍ ചാപ്പല്‍ ഫ്യൂണറല്‍ ഹോമില്‍(885 EI Camino Real, South San Francisco, CA-94080) വെച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് സംസ്‌കാരം തിരുവനന്തപുരം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ പിന്നീട്.

കാലിഫോര്‍ണിയായില്‍ മലയാളീ സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍  മുങ്ങി മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക