Image

'സാധക സംഗീത പുരസ്‌കാരം-2018' ശ്രീ പണ്ഡിറ്റ് രമേഷ് നാരായണന്

Published on 13 July, 2018
'സാധക സംഗീത പുരസ്‌കാരം-2018' ശ്രീ പണ്ഡിറ്റ് രമേഷ് നാരായണന്
ലളിത സംഗീതത്തെയും, ശുദ്ധസംഗീതത്തെയും, ഒരു പോലെ പ്രചരിപ്പിയ്ക്കുകയും, പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തുകൊണ്ട്, ട്രൈ-സ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന, സാധക സ്‌ക്കൂള്‍ ഓഫ് മ്യൂസിക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന, ഈ വര്‍ഷത്തെ സാധക സംഗീത പുരസ്‌കാരം പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍, പണ്ഡിറ്റ്-രമേഷ് നാരായണന് നല്‍കുവാന്‍ തീരുമാനിച്ചു. 

സംഗീതത്തിനായി ജീവിതം സമര്‍പ്പിച്ച സംഗീതജ്ഞരെ ആദരിയ്ക്കുവാന്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന ഈ പുരസ്‌കാരം, ഈ വരുന്ന ജൂലൈ 22 ഞായറാഴ്ച 5PM ന് ന്യൂജേഴ്‌സിയിലെ, എഡിസണ്‍ ഹോട്ടലില്‍ വെച്ച് നല്‍കപ്പെടുമെന്ന് ഡയറക്ടര്‍, ശ്രീ. കെ.ഐ. അലക്‌സാണ്ടര്‍ അറിയിച്ചു. തദവസരത്തില്‍ ട്രൈ-സ്റ്റേറ്റിലെ സംഗീത പ്രേമികളും, സാധകയുടെ അഭ്യുദയകാംക്ഷികളും ഒത്തുചേരുന്നു. ഇതിനോടനുബന്ധിച്ച് ഒരു ലൈവ് സംഗീതവിരുന്നും, ഡിന്നറും ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. എന്‍ട്രി പാസ്സിനുവേണ്ടി ഫഌയറില്‍ കാണുന്ന വ്യക്തികളുമായി ബന്ധപ്പെടുക.

'സാധക സംഗീത പുരസ്‌കാരം-2018' ശ്രീ പണ്ഡിറ്റ് രമേഷ് നാരായണന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക