Image

മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ ഇറ്റാലിയന്‍ പൗരന്റെ മോചനം വൈകിയേക്കുമെന്ന് നവീന്‍ പട്‌നായിക്

Published on 28 March, 2012
മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ ഇറ്റാലിയന്‍ പൗരന്റെ മോചനം വൈകിയേക്കുമെന്ന് നവീന്‍ പട്‌നായിക്
ഭുവനേശ്വര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ പൗരന്റെ മോചനം വൈകിയേക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ഭുവനേശ്വറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസുസ്‌കോ പാവ്‌ലോയുടെ മോചനവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകള്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചതായും ഇത് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും നവീന്‍ പട്‌നായിക് പറഞ്ഞു. 

മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്തുന്ന മധ്യസ്ഥര്‍ വഴിയാണ് ആവശ്യങ്ങള്‍ അറിയിച്ചത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒന്നോ രണ്‌ടോ ദിവസം ആവശ്യമാണ്. ഇതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ മാവോയിസ്റ്റുകളെ മറുപടി അറിയിക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബസുസ്‌കോ പാവ്‌ലോയ്‌ക്കൊപ്പം തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ പൗരനായ ക്ലൗഡിയോ കൊലാഞ്ചലോയെ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകള്‍ വിട്ടയച്ചിരുന്നു. 

അതേസമയം മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ബിജു ജനതാദള്‍ എംഎല്‍എ ജിനാ ഹികാകയുടെ മോചനത്തിനായി ഇതുവരെ കാര്യമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക