Image

ബ്രസീലിന്റെ തോല്‍വിയില്‍ ചങ്കുതകര്‍ന്ന കുഞ്ഞ്‌ ആരാധകനെ തേടി സംവിധായകന്‍ അനീഷ്‌ ഉപാസന

Published on 13 July, 2018
ബ്രസീലിന്റെ തോല്‍വിയില്‍ ചങ്കുതകര്‍ന്ന കുഞ്ഞ്‌ ആരാധകനെ തേടി സംവിധായകന്‍ അനീഷ്‌ ഉപാസന

കൊച്ചി:ബ്രസീലിന്റെ തോല്‍വിയില്‍ ചങ്കുതകര്‍ന്ന കട്ട ആരാധകന്‍ കുഞ്ഞ്‌ എവിന്‍ ഡേവിസ്‌ ഇനി സിനിമാ നടന്‍. ബ്രസീല്‍ തോറ്റതോടെ വീട്ടുകാരുടേയും കൂട്ടുകാരുടേയും കളിയാക്കലിന്‌ വിധേയനാകുകയും ഇതിന്‌ ഉശിരോടെ മറുപടി നല്‍കി പിടിച്ചുനില്‍ക്കുകയും ചെയ്‌ത എറണാകുളം പുത്തന്‍വേലിക്കര കത്തിയറോഡ്‌ സ്വദേശി ഡേവിസ്‌ -സിനി ദമ്‌ബതികളുടെ മകന്‍ എവിനെ തേടിയാണ്‌ സംവിധായകന്‍ അനീഷ്‌ ഉപാസന എത്തിയത്‌.

സാമൂഹ്യ മാധ്യമങ്ങളില്‍ എവിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ്‌ അനീഷ്‌ ബ്രസീലിന്റെ കട്ട ആരാധകനെ തേടിയെത്തിയത്‌. 'ബ്രസീലിനെ പറ്റി ഇനി ഒരൊറ്റ അക്ഷരം പറഞ്ഞാല്‍' എന്നൊക്കെ പറഞ്ഞ്‌ എവിനെ കളിയാക്കിയവരോട്‌ കുഞ്ഞികൈവിരല്‍ ചൂണ്ടി നേരിടുന്ന എവിന്‍ എന്ന ചന്തുവിന്റെ വീഡിയോ പകര്‍ത്തിയത്‌ കളിയാക്കുന്നവരില്‍ ഒരാള്‍ തന്നെയായിരുന്നു.

തന്റെ പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണെന്ന്‌ പറഞ്ഞ്‌ അനില്‍ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ ഇട്ടതോടെയാണ്‌ ബ്രസീലിന്റെ കുട്ടി ആരാധകനെ തിരയാന്‍ തുടങ്ങിയത്‌. പിന്നീട്‌ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അനീഷ്‌ കുട്ടിയെ കണ്ടെത്തുകയായിരുന്നു. 'അവന്‍ മിടുക്കനാ സിനിമയില്‍ പ്രാധാന്യമുള്ള റോളിലേക്കാണ്‌ അവനെ ആവശ്യം', സംവിധായകന്‍ അനീഷ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക