Image

നടിക്കുണ്ടായ അനുഭവം തനിക്കും സംഭവിക്കാമെന്ന് ദീപ നിശാന്ത്..

Published on 13 July, 2018
നടിക്കുണ്ടായ അനുഭവം തനിക്കും സംഭവിക്കാമെന്ന് ദീപ നിശാന്ത്..
കേരളത്തിലെ സംഘപരിവാറുകാരുടെ പ്രഖ്യാപിത ശത്രുവാണ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. കേരള വര്‍മ്മ കോളേജില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് തുടങ്ങിയതാണ് ദീപ നിശാന്തിനോട് സംഘികള്‍ക്കുള്ള കലിപ്പ്.ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴിലെല്ലാം സംഘികളുടെ കൂട്ടമായുള്ള തെറിയാക്രമണം കാണാം. ദീപ നിശാന്തിന്റെ ചിത്രങ്ങള്‍ നഗ്‌നമായ ഉടലോട് കൂടി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് അടക്കമുള്ള തറവേലകളും സംഘികള്‍ പ്രയോഗിച്ചിട്ടുള്ളതാണ്. ഏറ്റവും ഒടുവിലായി ദീപ നിശാന്തിനെ സംഘികള്‍ ആക്രമിക്കുന്നത് ഒരു പ്രസംഗത്തിന്റെ പേരിലാണ്.
സംഘപരിവാറിന് നന്ദി.

തിരുവനന്തപുരത്ത് ഡിസി ബുക്‌സ് സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗമാണ് തെറിവിളികള്‍ക്ക് കാരണം. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഇതാണ്: ഇവിടെ നിന്ന് മടങ്ങിപ്പോകുമോ എന്നറിയില്ല. കുറേപ്പേര്‍ തന്നെ കൊല്ലാനും രക്തം ചോദിച്ചുമൊക്കെ ഇരിക്കുന്നുണ്ട്. ജീവിച്ചിരിക്കുകയാണ് എങ്കില്‍ താന്‍ ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുക ഭൂതകാലക്കുളിരായിട്ടാവില്ല. അതില്‍ വര്‍ത്തമാനകാലത്തെ പൊള്ളലുകളുമുണ്ടാകും. അതിന് തനിക്ക് നന്ദി പറയാനുള്ളത് ഇവിടുത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരോടാണ്.തന്നെ കരളുറപ്പുള്ള വ്യക്തിയാക്കിയതിന് സംഘപരിവാര്‍ പ്രവര്‍ത്തകരോട് നന്ദിയുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ഞങ്ങള്‍ വരുന്നുണ്ട്, സംഘപരിവാറിന്റെ പ്രതിനിധികളായി അവിടെ ഉണ്ടാകും എന്നൊക്കെയുള്ള വെല്ലുവിളികളുമായി കമന്‌റുകളുണ്ടായിരുന്നു. അവര്‍ ഇവിടെയുണ്ടെങ്കില്‍ സ്‌നേഹാഭിവാദ്യം ചെയ്യുന്നു.നിങ്ങളെ പോസ്റ്റുകളില്‍ നിന്നും വിലക്കിയിട്ടുള്ളത് ഭയന്നിട്ടല്ല. എന്റെ ചെലവില്‍ ഈ പൊതുസമൂഹത്തില്‍ നിങ്ങള്‍ക്ക് വിസിബിലിറ്റി വേണ്ട എന്ന് കരുതിയിട്ടാണ്. നിങ്ങളുടെ വിഷം നിറഞ്ഞ ജല്പനങ്ങളെ തികഞ്ഞ അവഞ്ജയോടെയാണ് നോക്കിക്കാണുന്നത്. അതില്‍ ഒരു ഭയവും ഇല്ല. ആളുകള്‍ ആദ്യം ചോദിക്കുന്നത് തെറിവിളിയൊക്കെ നന്നായി കേള്‍ക്കുന്നില്ലേ എന്നാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക