Image

കോണ്‍ഫറന്‍സ് ദിനങ്ങള്‍ എങ്ങനെ ആസ്വാദ്യകരമാക്കാം

രാജന്‍ വാഴപ്പള്ളില്‍ Published on 13 July, 2018
കോണ്‍ഫറന്‍സ് ദിനങ്ങള്‍ എങ്ങനെ ആസ്വാദ്യകരമാക്കാം
ന്യൂയോര്‍ക്ക് : ജൂലൈ 18 മുതല്‍ 21 വരെ പെന്‍സില്‍വേനിയായിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

തികച്ചും അന്വര്‍ഥമായതും കാലിക പ്രാധാന്യമുള്ളതുമായ ചിന്താവിഷയം മുറുകെ പിടിച്ചുകൊണ്ട് അതിനെ പ്രാവര്‍ത്തികമാക്കാന്‍ ഈ കോണ്‍ഫറന്‍സ് തുടക്കം കുറിക്കട്ടെ എന്നു ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ആശംസിച്ചു.

കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനും അതിന്റെ വിജയത്തിനും എല്ലാ ഇടവകാംഗങ്ങളുടേയും സഹകരണവും സമര്‍പ്പണവും അത്യന്താപേക്ഷിതമാണ്. കോണ്‍ഫറന്‍സില്‍ പാലിക്കേണ്ട ചില നിയമങ്ങളും നിബന്ധനകളും താഴെ ചേര്‍ക്കുന്നു. പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന കോണ്‍ഫറന്‍സ് ഷെഡ്യൂള്‍ അനുസരിച്ച് റജിസ്റ്റര്‍ ചെയ്ത എല്ലാവരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കണം.

സമയനിഷ്ഠ പാലിക്കുന്ന കാര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണം. കോണ്‍ഫറന്‍സില്‍ ഉടനീളം ശുചിത്വ ബോധത്തോടെ പെരുമാറേണ്ടതും പരിസരവും മുറികളും വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്.

കോണ്‍ഫറന്‍സില്‍ യോജ്യവും സന്ദര്‍ഭോചിതവുമായ വസ്ത്രധാരണം പ്രതീക്ഷിക്കുന്നു. രാത്രി 11 മണി മുതല്‍ പ്രഭാത നമസ്കാരം വരെ നിശബ്ദത പാലിക്കേണ്ടതും കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുമാണ്. കലഹാരി കോണ്‍ഫറന്‍സ് സെന്ററില്‍ പുകവലി, മദ്യപാനം എന്നിവ കര്‍ശനമായി വിലക്കിയിരിക്കുന്നതും ലംഘിക്കുന്നവരെ കോണ്‍ഫറന്‍സില്‍ നിന്നും പുറത്താക്കുന്നതുമായിരിക്കും. പുറമെ നിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കോണ്‍ഫറന്‍സ് സെന്ററില്‍ അനുവദനീയമല്ല. അതുപോലെ തന്നെ ബുഫേ സ്‌റ്റേഷനുകളില്‍ വിളമ്പുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡൈനിങ് ഏരിയായ്ക്ക് പുറത്തേക്ക് കൊണ്ടു പോകാന്‍ പാടുള്ളതല്ല.

കോണ്‍ഫറന്‍സില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലഭിക്കുന്ന ഐഡിയും റിസ്റ്റ് ബാന്‍ഡും മറ്റുള്ളവര്‍ക്ക് കാണത്തക്കവിധം എപ്പോഴും ധരിക്കേണ്ടതാണ്. കോണ്‍ഫറന്‍സില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ കോണ്‍ഫറന്‍സ് സെന്ററിലോ മുറികളിലോ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. സന്ദര്‍ശകരെ അനുവദിക്കുന്നതല്ല.

കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്ന ഓരോരുത്തരും അവരവരുടെ സുരക്ഷയ്ക്ക് ഉത്തരവാദപ്പെട്ടവാരണ്. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തേണ്ടതും പ്രത്യേകിച്ച് വാട്ടര്‍പാര്‍ക്ക് മുതലായ സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ കോണ്‍ഫറന്‍സ് ഫെസിലിറ്റിക്കോ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കോ ഉത്തരവാദിത്വമില്ലാത്തതുമാകുന്നു.

കോണ്‍ഫറന്‍സ് ഫെസിലിറ്റിയിലോ താമസിക്കുന്ന മുറിയിലോ കേടുപാടുകള്‍ വരുത്തിയാല്‍ അവര്‍ തന്നെ ഉത്തരവാദികള്‍ ആയിരിക്കും.

ഓരോരുത്തരും അവരവരുടേയും അവര്‍ക്ക് ഉത്തരവാദപ്പെട്ട കുടുംബാംഗങ്ങളുടേയും സുരക്ഷയ്ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സിനും മറ്റ് ബാധ്യതാ ഇന്‍ഷുറന്‍സുകള്‍ക്കും ഉത്തരവാദപ്പെട്ടവരായിരിയ്ക്കും. കോണ്‍ഫറന്‍സില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ യാതൊരു കാരണവശാലും ജൂലൈ 20 വെള്ളിയാഴ്ച വാട്ടര്‍പാര്‍ക്ക് സൗകര്യം ഉപയോഗിക്കാന്‍ പാടുള്ളതല്ല.

ഫാമിലി കോണ്‍ഫറന്‍സില്‍ പാലിയ്‌ക്കേണ്ട നിയമങ്ങളും നിബന്ധനകളും നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കല്‍ ഭദ്രാസനത്തിന്റെ വെബ് സൈറ്റിലും രജിസ്‌ട്രേഷന്‍ ഫോമിലും കൂടാതെ ഇമെയിലുകള്‍ മുഖേനയും എല്ലാവരേയും അറിയിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

പൂര്‍ണ്ണമായ നിയമങ്ങളും നിബന്ധനയും നിര്‍ദ്ദേശങ്ങളും റജിസ്‌ട്രേഷന്‍ ഡസ്കില്‍ നിന്നും ലഭിക്കും.

ഈ നിബന്ധനകള്‍ പാലിച്ച് ഉത്തരവാദിത്ത ബോധത്തോടെ സംബന്ധിച്ച് കോണ്‍ഫറന്‍സ് വിജയമാക്കി തീര്‍ക്കണമെന്നു കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

വിവരങ്ങള്‍ക്ക് :
റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ :203 508 2690
ജോര്‍ജ് തുമ്പയില്‍ : 973 943 6164
മാത്യു വര്‍ഗീസ് : 631 891 8184

മെഡിക്കല്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മെഡിയ്ക്കല്‍ ശ്രദ്ധ ആവശ്യമെങ്കില്‍ റജിസ്‌ട്രേഷന്‍ സമയത്ത് കമ്മിറ്റിയെ അറിയിക്കുകയോ റജിസ്‌ട്രേഷന്‍ ഡസ്കില്‍ വച്ചിരിക്കുന്ന ഫോം പൂരിപ്പിച്ച് കമ്മിറ്റിയെ ഏല്‍പിക്കുകയോ ചെയ്യണമെന്ന് മെഡിക്കല്‍ കോ ഓര്‍ഡിനേറ്റര്‍ മേരി വര്‍ഗീസ് അറിയിച്ചു.
കോണ്‍ഫറന്‍സ് ദിനങ്ങള്‍ എങ്ങനെ ആസ്വാദ്യകരമാക്കാംകോണ്‍ഫറന്‍സ് ദിനങ്ങള്‍ എങ്ങനെ ആസ്വാദ്യകരമാക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക