Image

ദിലീപ് കാര്യത്തില്‍ മറ്റുള്ളവര്‍ പറയുന്നതല്ല മറിച്ച് കോടതിയാണ് തീരുമാനമെടുക്കേണ്ടത് ,സിദ്ദീഖ്

Published on 13 July, 2018
ദിലീപ് കാര്യത്തില്‍ മറ്റുള്ളവര്‍ പറയുന്നതല്ല മറിച്ച് കോടതിയാണ് തീരുമാനമെടുക്കേണ്ടത് ,സിദ്ദീഖ്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ഏറ്റവുമധികം പിന്തുണച്ചയാളാണ് സിദ്ദിഖ്. നേരത്തെ താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതില്‍ പ്രധാനി സിദ്ദിഖായിരുന്നു.ഇപ്പോഴിതാ സിദ്ദിഖ് ഒരിക്കല്‍ കൂടി ദിലീപിനെ ന്യായീകരിച്ചരിക്കുകയാണ്. ദിലീപ് കാര്യത്തില്‍ മറ്റുള്ളവര്‍ പറയുന്നതല്ല മറിച്ച് കോടതിയാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് സിദ്ദീഖിന്റെ ന്യായം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഇക്കാര്യത്തില്‍ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.
അതേസമയം ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിദ്ദിഖ് പറഞ്ഞു. നേരത്തെ ദിലീപ് ജയിലില്‍ ആയിരുന്നപ്പോള്‍ കേസന്വേഷണം ശരിയായിട്ടല്ല പോകുന്നതെന്നും ശത്രുക്കള്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സിദ്ദിഖ് തന്റെ വിവാദ നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക