Image

സ്ക്രീനില്‍ കണ്ട കഥാപാത്രങ്ങള്‍ മനസ്സില്‍ കോറിയിട്ടത് (പി. സിസിലി)

Published on 13 July, 2018
സ്ക്രീനില്‍ കണ്ട കഥാപാത്രങ്ങള്‍ മനസ്സില്‍ കോറിയിട്ടത് (പി. സിസിലി)
യവനിക .1982 എഴുത്ത് കെ .ജി ജോര്‍ജ്ജ് സംവിധാനം കെ .ജി ജോര്‍ജ്ജ്

കെ ജി ജോര്‍ജിന്റെ സംവിധാനത്തില്‍ വിരിഞ്ഞ യവനിക ചലച്ചിത്ര പഠിതാക്കളുടെ പാഠപുസ്തകമാണ്, .ഏറെ ദാരിദ്ര്യവും വളരെ മോശമായ ജീവിത സാഹചര്യങ്ങളും പേറുന്ന പല കുടുംബങ്ങളുടെയും ആശ്രയം പണ്ട് നാടക സ്‌റ്റേജു തന്നെ . കലയോടുള്ള വാത്സല്യമല്ല , ദാരിദ്ര്യമായിരുന്നു അതിനു പ്രേരിപ്പി ച്ചത് . അപ്രകാരം കുടുംബത്തെ പോറ്റാനായി നാടകത്തിലേക്ക് പോയ ഒരു കുട്ടി, കുറ്റവാളിയായതാണ് യവനികയിലെ കഥാതന്തു. അതില്‍ ഒരു അഭിനയം ആദ്യാവസാനം കാണാന്‍ കഴിയില്ല .ശരിക്കും നാടകജീവിതം ജീവിച്ചു കാണിക്കുകയായിരുന്നു അതിലെ ഓരോ നടീ നടന്മാരും .നാടക ത്തിലെ തബലിസ്റ്റായ ഭരത് ഗോപി, വീട്ടുകാര്‍ വിശ്വസിച്ചു തന്റെ കൂടെ വിട്ട പെണ്‍കുട്ടി 'ജലജയെ', നശിപ്പിച്ചു. അതും പോരാഞ്ഞ്, അവളുടെ അനി യത്തിക്കായി മേടിച്ചു സൂക്ഷിച്ച സ്വര്‍ണ്ണ കമ്മല്‍ കുടിക്കാനായി ആവശ്യപ്പെട്ട ത് നിരാകരിച്ചപ്പോള്‍ 'അനിയത്തിയെയും ഇങ്ങോട്ട് കൂട്ടാം', എന്ന് ഗോപി പറയൂന്നിടത്ത് ജലജ മാത്രമല്ല ഞെട്ടുന്നത്, പ്രേക്ഷകരും ഒപ്പം ഞെട്ടുന്നു .പെണ്‍ കുട്ടികളുടെ മേലുള്ള അതിക്രമങ്ങള്‍ അനു നിമിഷം ഏറുന്ന ഈ കാലഘട്ടത്തില്‍ സ്വന്തം രക്തത്തില്‍ പിറന്ന മകളെ മറക്കുന്ന പല അച്ചന്മാര്‍ക്കും യവനികയി ലെ ഭരത് ഗോപിയുടെ മുഖച്ചായയായി ഇന്നും എന്റെ മനസ്സില്‍ തെളിയുന്നു .

കിരീടം 1989 എഴുത്ത് ലോഹിദ ദാസ് സംവിധാനം സിബി മലയില്‍

ലോഹിത ദാസ് എന്ന അത്ഭുത മനുഷ്യന്റെ തൂലികയില്‍ വിരിഞ്ഞതെല്ലാം മനുഷ്യന്റെ നിസ്സാഹായതയാണ് വരച്ചു കാട്ടിയത് .അതോക്കെത്തന്നെയും തലയില്‍ അരക്കിട്ട് ഉറപ്പിച്ചത് പോലെ തേച്ചു മാച്ചു കളയാനും പറ്റിയിട്ടില്ല. അതിലൊന്നാണ് കിരീടം. മധുര സ്വപ്‌നങ്ങള്‍ മാത്രം മനസ്സില്‍ കണ്ടു മകനെ ഊട്ടി ഉറക്കിയ അച്ഛന്റെയും അമ്മയുടെയും ദുഖമാണോ, അതോ വിധിയുടെ
ക്രൂരതയില്‍ പെട്ടുപോയ മകന്റെ ദുഖമാണോ കാണികളെ പിടിച്ചുലച്ചത് എന്നറിയില്ല . എന്തുതന്നെയായാലും അത്തരം ഒരു അഭിശപ്ത നിമിഷീ ആരുടെ ജീവിതത്തിലും ഉണ്ടാവാതെയിരിക്കട്ടെ യെന്ന് മനസ്സ് പലപ്പോഴും എന്നോട് മന്ത്രിക്കുന്നു. 'കത്തി താഴെ ഇടടാ' എന്ന്‌മോഹന്‍ലാലിനോട്തിലകന്‍ നെഞ്ചു പൊട്ടി പറയുമ്പോഴും ,സ്‌റ്റേഷനില്‍ തിലകന്‍ മോഹന്‍ലാലിനെ മര്‍ദി ക്കുമ്പോഴും അവര്‍ പരസ്പ്പരം ഉള്‍ക്കൊള്ളുന്ന ആ വേദന കാണുമ്പോള്‍ പ്രേക്ഷകരുടെയും നെഞ്ചു പൊട്ടുന്നു .ഒരു ഭരത് അവാര്‍ഡ് ഇരുവ രെയുംആ ചിത്രത്തില്‍ തേടിയെത്താത്തത് അര്‍ഹതയെ അംഗീകരി ക്കാന്‍ പറ്റാത്ത വണ്ണം അവാര്‍ഡു കമ്മറ്റി മറ്റു പലതിനോടും കമ്മിറ്റടാണ് എന്നതി ന്റെ ഉത്തമോദാഹാരണമായി . നിനച്ചിരിയാത്ത ദുഃഖം ഏറ്റുവാങ്ങി ജീവിതം തള്ളി നീക്കുന്ന നിരവധി കുടുംബങ്ങളുടെ കദന കഥ ദിനം പ്രതി പത്രത്താ ളുകളിലും ടി വി യിലും പ്രത്യക്ഷ പ്പെടുമ്പോള്‍ , കിരീടത്തിലെ മോഹന്‍ ലാലിന്റെ വാവിട്ടു ള്ള കരച്ചിലിന്റെ രൂപത്തിലാണ് ഞാന്‍ അത് ഉള്‍ക്കൊള്ളുക.

കിലുക്കം 1991 എഴുത്ത് വേണു നാഗവള്ളി സംവിധാനം പ്രിയ ദര്‍ശന്‍

ഒരു പ്രിയദര്‍ശന്‍ ചിത്രമാണ് കിലുക്കം .ചിലങ്കയുടെ കിലുക്കത്തോടെ നമ്മുടെ മുമ്പിലെത്തുന്ന രേവതി ഒരു ഭ്രാന്തിയല്ല എന്ന് വര്‍ഷം ഇത്രയും കഴിഞ്ഞിട്ടും
പലപ്രാവശ്യം സശ്രദ്ധം ആ കഥാ പാത്രത്തെ വീക്ഷിച്ചിട്ടും എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല .അത്രയ്ക്ക് തന്മയത്തമായി രേവതി ആ കഥാപാത്രമായി തന്മയീ പെട്ടിരിവെന്നു പറയാതെ വയ്യ .ന്യു ജെനേറെഷന്‍ സിനിമ എന്ന പേരില്‍ ശുദ്ധ അസബംധങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടിവരുമ്പോള്‍ പുതു തല മുറയുടെ മനോവൈകല്യം മറയില്ലാതെ പുറത്തു വരുകയാണ്. ചിരിപ്പിക്കാ നെന്ന പേരില്‍ വാച്യമായും വ്യംഗ്യമായും ഭാവ ഹാവാദികളോടെ ഓരോ രോ ചേഷ്ടകള്‍ നടീ നടന്മാരെ കൊണ്ട് ചെയ്യിപ്പിക്കുന്ന സംവിധായകരും അവര്‍ക്കായി സംഭാഷണം തയ്യാറാക്കുന്നവരും പഠിച്ചു വയ്‌ക്കേണ്ട ഒത്തിരി കാര്യങ്ങള്‍ഈ ചിത്രത്തിലുണ്ട്. അത് ആദ്യാവസാനം നമ്മെ സന്തോഷത്തില്‍ ആറാടിക്കുന്നു. ഒപ്പം ഹാസ്യ സാമ്രാട്ടായ ജഗതിയെ ഇത്ര മനോഹരമായി അവതരിപ്പിച്ച സംവിധായകര്‍ വളരെ വിരളം . വേലയും കൂലിയുമില്ലാതെ ആരുടെയെങ്കിലും ഒശാരത്തില്‍ കഴിയുന്ന ചെറുപ്പക്കാരെ കാണുമ്പോള്‍ കിലുക്കത്തിലെ ജഗതിയുടെ സംഭാഷണം എന്റെ ചെവിയില്‍ മുഴങ്ങും .
"കഷണം എനിക്കും ചാറ് നിനക്കും "

പഞ്ചാഗ്‌നി 1986 എഴുത്ത് എം .ടി വാസുദേവന്‍ നായര്‍ സംവിധാനം ടി .ഹരിഹരന്‍

സ്ത്രീകള്‍ എക്കാലവും ഒരു നല്ല ചര്‍ച്ചാ വിഷയമാണ് .അടങ്ങിയൊതുങ്ങി അടുക്കളയില്‍ കഴിയുന്ന ശാലിനയായ സ്ത്രീ ,മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞു സമൂഹമധ്യത്തില്‍ പ്രതക്ഷ്യപ്പെടുന്ന തെറിച്ച പെണ്‍കുട്ടി ,സമര മുഖത്തു പോരാടുന്ന വനിത. ഇവരെല്ലാം തന്നെ പൊതു സമൂഹത്തിന്റെ കണ്ണിലൂടെ ഏതു സമയവും അരിച്ചെടുക്കപ്പെടുന്നവരാണ്. സ്ത്രികള്‍ ഇല്ലാതെ കഥ ഇല്ല. നക്‌സലേറ്റ് പ്രസ്ഥാനം ഒരുകാലത്തെ കേരളത്തെ നടുക്കിയിരുന്നു .അതിന്റെ ഭീകരത ഒപ്പിയെടുത്ത് കാരിരുമ്പിന്റെ കട്ടിയെ തോല്‍പ്പിക്കുന്ന മനസ്സും ശരീര വുമുള്ള ഒരു സ്ത്രീ കഥാപാത്രത്തിനു ജന്മീ കൊടുത്ത ഒരേ ഒരു ചിത്രമാണ് പഞ്ചാഗ്‌നി. .ഒട്ടും അതിശയോക്തിയില്ലാത്ത സംഭാഷണ ശകലങ്ങളും, കഥാ മുഹൂര്‍ത്തങ്ങളുംഉള്ള ആ സിനിമയില്‍ ഒരിക്കല്‍പോലും ഗീത എന്ന നടിയെ എനിക്ക് തിരിച്ചറിയാനായിട്ടില്ല. പകരം കേരളം കണ്ട സമാനതകളില്ലാത്ത ഒരു രാഷ്ട്രിയ നേതാവാണ് ചിത്രത്തില്‍ തെളിയുന്നത് .കെ .ആര്‍ ഗൌരിയമ്മ .ഒരു പരിചയവുമില്ലാത്ത അവരെ എന്റെ മനസ്സില്‍ പ്രതിഷ്ടിച്ചത് ഒരു സിനിമ യാണെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു

ആത്മകഥ 2010 എഴുത്ത് പ്രേം ലാല്‍ സംവിധാനം പ്രേം ലാല്‍

ഒത്തിരി പ്രദര്‍ശന വിജയം നേടിയ ഒരു ചിത്രമല്ലിത്.പലപ്പോഴും ചിത്രങ്ങള്‍ എന്നെ ആകര്‍ഷിക്കുന്നത് അതിന്റെ ഉള്ളില്‍ നിറച്ചുവച്ചിട്ടുള്ള നന്മയുടെ അളവനനുസരിച്ചായിരിക്കും.സമൂഹത്തെ ആകര്‍ഷിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ .അത് അഴുക്കു നിറഞ്ഞതാണെങ്കില്‍.സ്വാഭാവികമായി സമൂഹത്തിലും പുഴുകുത്തകള്‍ വീഴും . അധമവികാരം ഉണര്‍ത്തുന്ന പടം പടച്ചു ഉണ്ടാക്കുമ്പോള്‍ പഴകിയ ഭക്ഷണം കഴിച്ചാല്‍ വയറു എത്ര ചീത്തയാ കുമോ അതുപോലെ മനസ്സു മോശമാകും, പ്രതേകിച്ചു വളര്‍ന്നു വരുന്ന തലമുറയുടെ . കാഴ്ച്ചനഷ്ടപ്പെട്ട റോളില്‍ എത്തുന്ന അനുഗ്രഹീത കലാകാ രനായ ശ്രീനിവാസന്‍ വിവരിക്കാന്‍ ആവാത്തത്ര ഹൃദ്യമായി മനുഷ്യന്റെ മനസ്സിലേക്ക് ആഴത്തില്‍ പതിയുംവണ്ണം ജീവിതത്തിന്റെ കഠിനവശങ്ങളെ ഉള്‍ക്കൊണ്ടു മനോഹരമായി ജീവിക്കുന്നു. മകള്‍ പരുപരുത്ത യാഥാര്‍ത്യ ങ്ങളെ അഭിമുഖീകരിക്കാനാവാതെ ജീവിതത്തില്‍ നിന്നും സ്വയം പിന്‍വാ ങ്ങാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ് പറയുന്ന ഒരു ഡയലോഗ് ഉണ്ട് എന്നെ ഇത്രയും സങ്കടപ്പെടുത്തിയ ഒരു സിനിമാഡയലോഗില്ല .ആരെങ്കിലും ജീവിതം അവസാനിപ്പിച്ചു എന്ന് കേള്‍ക്കുമ്പോള്‍ സ്വന്തം ജീവിതത്തില്‍ ചാലിച്ച് ശ്രീനി വാസന്‍ പറയുന്ന ആ ഡയലോഗ് എന്റെ ചെവിയില്‍ കനത്ത ശബ്ദമായി പതിക്കുന്നു .''അവസാനത്തെ ചേരുവ അല്ലേ''

പൊന്മുട്ടയിടുന്ന താറാവ്1988 എഴുത്ത് രഘുനാഥ് പലേരി സംവിധാനം സത്യന്‍ അന്തിക്കാട്

സമൂഹം പണ്ടത്തെ അപേക്ഷിച്ച് ഒത്തിരി മാറി .ആണ്‍കുട്ടികളും പെണ്‍ കുട്ടികളും കൂടുതല്‍ അടുത്തിടപെടാന്‍ തുടങ്ങി .അതില്‍ ഗുണവും ദോഷവും ഉണ്ട് .പലപ്പോഴും പ്രേമ നൈരാശ്യങ്ങള്‍ക്കപ്പുറം ദാരുണമായ അന്ത്യങ്ങളും അത്തരം അടുപ്പത്തില്‍ ഉണ്ടാവും.പെണ്‍കുട്ടികള്‍ ചതിക്കുഴിയില്‍ വീഴുക സാധാരണ സംഭവമാണ് . ചിലപ്പോള്‍ പെണ്‍കുട്ടി ആണ്‍കുട്ടിയെ വഞ്ചിച്ചു വേറെ വിവാഹം കഴിച്ചെന്നും വരാം .അത്തരം സമര്‍ഥമായ ഒരു തട്ടിപ്പാണ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ സത്യന്‍ സംവിധാനം നിര്‍വഹിച്ച 'പൊന്‍മുട്ടയിടുന്ന താറാവ്.' അക്ഷരാര്‍ഥത്തില്‍ സാധുമനുഷ്യരുടെ മനസ്സിന്റെ നന്മയാണ് അടിമുടി ചിത്രീകരിക്കുന്നത് . അല്‍പ്പസൊല്‍പ്പം വെട്ടിപ്പും തട്ടിപ്പും ഉള്ള അത്തരം നല്ല മനുഷ്യര്‍ ഇന്ന് ഒരിടത്തും തന്നെ ഇല്ലല്ലോയെന്ന് ഓര്‍ത്ത് ദുഖിക്കുമ്പോഴും ആ സിനിമ എന്നില്‍ സന്തോഷം വിതയ്ക്കുന്നു. നന്മനിറഞ്ഞ കഥാപാത്രമായി ജയറാം നിറഞ്ഞു നിന്നപ്പോള്‍ 'ഉര്‍വശിപട്ടം' കിട്ടാതെ തന്നെ മലയാളികളുടെ മനം കവരുന്ന അഭിനയം കാഴ്ച്ചവയ്ക്കുന്ന ഉര്‍വശി ചിത്ര ത്തില്‍ മാത്രമല്ല നിറഞ്ഞു നില്‍ക്കുന്നത്, തിയേറ്റര്‍ വിട്ടുപോരുമ്പോള്‍ ഉര്‍വശിയുടെ നിഷ്ക്കളങ്കരൂപവും പ്രേക്ഷകരോടൊപ്പം കൂടെപ്പോരും .

വരവേല്‍പ്പ് 1989 എഴുത്ത് ശ്രീനിവാസന്‍ സംവിധാനം സത്യന്‍ അന്തിക്കാട്

ഒരിക്കല്‍ കണ്ടാല്‍ ഒരിക്കലും മറവിയിലെയ്ക്കാണ്ടു പോകാത്ത ഒരു ചിത്രം അതാണ് 'വരവേല്‍പ്പ്'.പണം അതാണ് ബന്ധങ്ങളെ അടുപ്പിക്കുന്നതും അകറ്റുന്നതും ''പണമില്ലാത്തവന്‍ പിണത്തിനു സമം''. ഈ വാക്കുകള്‍ തികച്ചും അര്‍ഥവത്ത് എന്ന് മനസ്സിലാ ക്കിത്തരുന്ന കഥ. മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണം മുഴുവന്‍ നാട്ടിലേക്ക് അയയ്ക്കുകകയും ആ സമ്പാദ്യം കൊണ്ട് ചേട്ടനും അളിയനും എല്ലാം സസുഖം വാഴുമ്പോള്‍ പെട്ടൊന്നൊരു സുപ്രഭാതത്തില്‍ അനിയന്‍ ചില്ലി പൈസ കയ്യില്‍ ഇല്ലാതെ നാട്ടിലെത്തുന്നു .അതുണ്ടാക്കുന്ന അങ്കലാപ്പ് മാത്രമല്ല, മോഹന്‍ലാല്‍ അഭിനയിക്കുന്ന കേന്ദ്ര കഥാപാത്ര ത്തിലൂടെ സംവിധായകനായ സത്യന്‍ അന്തിക്കാട് ഒരു പിടി പച്ചയായ സത്യങ്ങള്‍ വരച്ചു കാട്ടുന്നുണ്ട് അവയ്‌ക്കെല്ലാം തന്നെ കാലങ്ങള്‍ പിന്നിടുമ്പോള്‍ പ്രസക്തി കൂടുന്നു എന്നതാണ്അതില്‍ വരച്ചു കാട്ടുന്ന കാഴ്ച്ചകളുടെ മഹത്വം. വിവാഹം പോലും കഴിക്കാന്‍ സമയവും സന്ദര്‍ഭവും ലഭിക്കാതെ കുടുംബത്തിനും സഹോദരങ്ങള്‍ക്കുമായി പാടുപെട്ടു പണിയെടുക്കുന്ന പലരുടെയും അവസ്ഥ കാണുമ്പോള്‍ ഒട്ടും അതിഭാവുകത്വമില്ല ഈ ചിത്രത്തിലെന്നു തോന്നാറുണ്ട് .മാത്രമല്ല നന്മമാത്രം ചിന്തിച്ചു ജീവിതം ഹോമിക്കുന്നവരെ കൂട്ടി ഈ സിനിമ ഒന്നുകൂടെ കാണണം എന്നും തോന്നാറുണ്ട് .

സന്ദേശം 1991 എഴുത്ത് ശ്രീനിവാസന്‍ സംവിധാനം സത്യന്‍ അന്തിക്കാട്

പേരുപോലതന്നെ സമൂഹത്തിനു ഒന്നാംതരം ഒരു സന്ദേശമാണ് ഈ ചിത്രം. രാഷ്ട്രിയത്തെ തറയായി ചിത്രീകരിച്ചുകൊണ്ടുള്ള നിരവധി സിനിമകള്‍ ഉണ്ട് . എന്നാല്‍ ഏറെ പുതുമയാര്‍ന്ന ഒരവതരണ ശൈലി തന്നെ ആവിഷ്ക്കരി ച്ചിരിക്കുന്നു 'സന്ദേശം' എന്ന ചിത്രത്തില്‍ . ദൂരസ്ഥലത്ത് ജോലിചെയ്തു പെന്‍ഷന്‍ പറ്റി വീട്ടിലെത്തുമ്പോള്‍ തിലകന്‍ കാണുന്നത് അത്യാവശ്യം നല്ല പഠിപ്പ് ഉള്ള രണ്ട് ആണ്‍ മക്കളും രാഷ്ട്രിയം കളിച്ചു നടക്കുന്നതാണ് .രാഷ്ട്രിയം രാഷ്ട്ര സേവനത്തെ പ്രതിയല്ല മറിച്ച് സ്വന്തം സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി മാത്രമാണെന്നും അതില്‍ ആത്മാര്‍ഥതയുടെ കണിക പോലുമില്ലെന്നും ആരെ യും നോവിക്കാതെ മനോഹരമായി കാണിക്കാന്‍ ശ്രീനിവാസനെഴുതിയ സംഭാഷണത്തിനായി . സല്‍സ്വഭാവിയായ അച്ചന്റെ റോളില്‍ തിലകന്‍ കാഴ്ച്ചവച്ച അഭിനയം എത്രയെന്നു എടുത്തു പറയേണ്ട കാര്യമില്ല .പകരം വയ്ക്കാനാവാത്ത ആ അഭിനയ പാടവം 'സന്ദേശ'ത്തെ എക്കാലത്തെയും രാഷ്ട്രിയ ചിത്രങ്ങളില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നു. അര്‍ഥവത്തായ സംഭാഷണം കുറിക്കുകൊള്ളും വിധം ശബ്ദവിന്ന്യാസത്തിന്റെ തനതായ ശൈലിയിലൂടെ പ്രകാശിപ്പിക്കാന്‍ തിലകനുള്ള കഴിവ് ആ ചിത്രത്തെ സമൂഹത്തിനുള്ള ഒരു സന്ദേശ മാക്കി മാറ്റി

ഗോഡ് ഫാദര്‍ 1991 എഴുത്ത് ലാലും സിദ്ദിക്കും സംവിധാനം ലാലും സിദ്ദിക്കും

ഹാസ്യം ഏവരും ഇഷ്ടപ്പെടും .പക്ഷെ ശുദ്ധ ഹാസ്യം അത് എഴുത്തിലായാലും സിനിമയിലായാലും എഴുതിപ്പിടിപ്പിക്കുക എളുപ്പമല്ല.ഹാസ്യം അവതരി പ്പിക്കുക ഏറ്റവും വിഷമം പിടിച്ചതാണെന്ന് അഭിനേതാക്കളും പറയുന്നു. ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രമാണ് നാടകാചാര്യന്‍ എന്‍ എന്‍ പിള്ള അഭിനയിച്ച ഗോഡ് ഫാദര്‍ . തറവാട്ടു മഹിമയുള്ള രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വൈരാ ഗ്യവും കലഹങ്ങളുമാണ് സംവിധായകന്‍ സിദ്ദിക്ക് ഈ ചിത്രത്തില്‍ പറയുന്ന ത് .എന്നാല്‍ സ്ക്രീനില്‍ തെളിയുന്ന ഹാസ്യമുഹൂര്‍ത്തങ്ങള്‍ സിദ്ദിക്ക് എന്ന മിമിക്രി ആര്‍ട്ടിസ്റ്റിന്റെ സിദ്ധിയാണ് . ചിത്രത്തില്‍ മുകേഷിന്റെ കൂട്ടുകാരനാ യ ജഗദീഷ് ഒരു കോളേജു സ്റ്റുടന്റായി ശരിക്കു വിലസുന്നുണ്ട്. അത് കണ്ട് കോളേജു വിദ്യാര്‍ഥികള്‍ കൊരിത്തരിച്ചിട്ടുണ്ടാവും .അത്രയ്ക്കും തന്മയത്വം ജഗദീഷിന്റെ ഓരോ ചലത്തിലും സംഭാഷണത്തിലും ഉണ്ട് . നായിക കനകയു ടെ പറഞ്ഞുറപ്പിച്ച വിവാഹം മാറിപ്പോകുമ്പോള്‍ കനകഎന്ന നടിയുടെ മുഖത്ത് നിറഞ്ഞ കദനം കാണുമ്പോള്‍ തന്റെതല്ലാത്ത കാരണങ്ങളാല്‍ , സ്വര്‍ണ്ണാഭരണ വിഭൂഷിതരായി പട്ടുടുത്ത് ആയിരങ്ങളെ സാക്ഷിനിര്‍ത്തി ഭര്‍തൃഗ്രഹത്തിലേക്ക് കടന്നു ചെല്ലുന്ന പെണ്‍കുട്ടിള്‍ രണ്ടു നാള്‍ കൊണ്ട് തിരികെ സ്വന്തം വീട്ടിലെക്കു മടങ്ങേണ്ടിവരുന്ന നിശബ്ദ വേദനയാണ് ആ സിനിമ എന്നില്‍ ഉണര്‍ത്തുന്നത് .

സല്ലാപം 1996 എഴുത്ത് ലോഹിത ദാസ് സംവിധാനം സുന്ദര ദാസ്

ദുഃഖം ഒളിപ്പിച്ചു വച്ച 'സല്ലാപ'ീ.നല്ലൊരു ചിത്രമാണ് . വിവാഹത്തിനു മുമ്പേ സ്വന്തമായി ഒരു ജോലി . സ്വന്തം കാലില്‍ നില്‍ക്കാനുള്ള ചുറ്റുപാട് ഇതൊ ക്കെയും നല്ല കാര്യമാണ്. എന്നാല്‍ പഠിപ്പില്ലാത്ത ഏതെങ്കിലും വല്യ വീട്ടില്‍ അന്തിയുറങ്ങുന്ന ഒരു വീട്ടു വേലക്കാര്‍ക്ക് ഇത് സാധിച്ചെടുത്തിട്ടു വിവാഹം കഴിക്കാന്‍ ഒരിക്കലും പറ്റില്ല. അവര്‍ക്ക് പ്രണയിക്കാന്‍ മാത്രമേ കഴിയൂ , അത്തരം പ്രണയത്തി ന്റെ അപകടം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു അതിന്റെ ക്രെഡിറ്റ് പ്രണയ ജോടികളായ ദിലീപിനും മഞ്ജു വാര്യര്‍ക്കും കൊടുക്കാം .എത്ര കണ്ടു പഠിച്ചാലും കൊണ്ടേ പഠിക്കൂ എന്ന് വാശിപിടി ക്കുന്ന പെണ്‍കുട്ടികള്‍ക്ക് നല്ലൊരു മുന്നറിയിപ്പ് കൊടുക്കുംവിധം പ്രേമവും തുടര്‍ന്നുണ്ടാവുന്ന അപകടങ്ങളുംനന്നായി ചിത്രീകരിച്ചിരി ക്കുന്നു . തൊഴിലി ന്റെ മാത്രമല്ല ജാതിയുടെയും ഉച്ചനീചത്വം നേരെ ചൊവ്വേ പറയാതെ തന്നെ പ്രേക്ഷക മനസ്സില്‍ വല്ലാത്തൊരു നൊമ്പരം സൃഷ്ടിക്കാന്‍ സിനിമയ്ക്കായി 'ശശികുമാരന്‍ ആശാരി' എന്ന് ദിലീപിനെ മഞ്ജു നീട്ടി വിളിക്കുമ്പോള്‍ ഉണ്ടാവുന്ന നര്‍മ്മത്തിന്റെ ആസ്വാദന ത്തിനപ്പുറം ദിലീപിന്റെ അപകര്‍ ഷതാബോധം കൊണ്ടുള്ള ഒളിച്ചോട്ടമാണ് ആ സിനിമ എന്റെ ഓര്‍മ്മയെ വിടാതെ പിന്തുടരുന്നത് .

കഥപറയുമ്പോള്‍ 2007 എഴുത്ത് ശ്രിനിവാസന്‍ സംവിധാനം എം .മോഹന്‍

പഠിക്കുന്ന കാലഘട്ടത്തില്‍ , നാം ജോലിചെയ്യുന്ന ഇടങ്ങളില്‍, ഇവിടെങ്ങ ളിലെല്ലാം നമുക്ക് സുഹൃത്തുക്കള്‍ ഉണ്ടാവുക സ്വാഭാവികമാണ് .എന്നാല്‍ അത് ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുക സാധാരണ സംഭവിക്കണമെ ന്നില്ല.അതിനാല്‍ ആ സൗഹൃദം നിലനിര്‍ത്താനായി പിന്നിട് ഒത്തുചേരല്‍ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട് .അത്തരം സൌഹൃദ കൂട്ടായ്മകള്‍ സമൂഹത്തില്‍ കൂണ് പോലെ മുളക്കുന്ന കാഴ്ച്ച സുലഭമാണ് .കുറെ ഓര്‍മ്മ പുതുക്കലും സൊറപറച്ചിലും ഒരുമിച്ചുള്ള ഭക്ഷണവും ആയി പിരിയുന്നു പിന്നെ എപ്പോഴോ ഒത്തുകൂടാനായി .അത്തരം സംഗമങ്ങളില്‍ വാക്കുകളില ല്ലാതെ ഹൃദയത്തോട് ചേര്‍ത്തു വച്ചിരിക്കുന്ന സുഹൃത്തുക്കള്‍ ഉണ്ടാവും എന്ന് വിശ്വസിക്കുക വയ്യ .സംസ്ക്കാരത്തിന്റെയും ,പരിഷ്ക്കാരത്തിന്റെയും ഉപോത്പപന്നങ്ങളായ അത്തരം കൂട്ടായ്മകളില്‍ സാധാരണ ഒരേ ക്ലാസിലു ള്ളവരാവും അധികം. കൂട്ടായ്മ ഒരു സ്റ്റാറ്റസ് സിംബലുകൂടിയാണ്.എത്രനല്ല സഹ്രുദവും പണത്തിന്റെയും ,ജോലിയുടെയും വലുപ്പം അനുസരിച്ച് മാറിക്കൊണ്ടിരിക്കും .പഠിക്കുമ്പോള്‍ ഒരേ ബെഞ്ചില്‍ അടുത്തടിത്തിരുന്നു നല്ല കൂട്ടായി വര്‍ഷങ്ങള്‍ പിന്നിട്ടവര്‍ പോലും പില്‍ക്കാലത്ത് ഒരേ പോലെ മാന്യമായ പദവിയിലല്ലെങ്കില്‍ സഹൃദം പങ്കിടാന്‍ ഇഷ്ടപ്പെടില്ല . അഭിനയ സാമ്രാട്ടായ മമ്മൂട്ടി 'കഥ പറയുമ്പോള്‍' എന്ന ചിത്രത്തില്‍ സദസ്സിനോട് കുട്ടി ക്കാല ത്തെ തന്റെ സുഹൃത്തായിരുന്ന ശ്രിനിവാസനെക്കുറിച്ചു പറഞ്ഞു വിതുമ്പുന്ന ഒരു രംഗമുണ്ട് .സിനിമയുടെ ക്ലൈമാക്‌സ്. ഇത്രയും മനോഹരമായ ഒരു ക്ലൈ മാക്‌സും എന്റെ മനസ്സില്‍ ഇടം പിടിച്ചിട്ടില്ല . ഒരു അനുഗ്രഹീത കലാകാരന്റെ ഹൃദയ സ്പര്‍ശിയായ ഭാവ പ്രകടനമാണ് അതില്‍ കണ്ടത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക