Image

അഭിമന്യുവിന്‍റെ കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

Published on 13 July, 2018
അഭിമന്യുവിന്‍റെ കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍
അഭിമന്യുവിന്‍റെ കൊലപാതക കേസില്‍ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന ഒരാള്‍ കൂടി പിടിയിലായി. ആലുവ സ്വദേശി അനസിനെയാണ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് പോലീസ് അറസറ്റ് ചെയ്തത്. തിരുവനന്തപുരം വലിയ തുറ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹവാല സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അനസ് ഉള്‍പ്പെട്ടെ അഞ്ചു പേരെ പോലീസ് കുടുക്കിയത്. അറസ്റ്റ് ചെയ്തപ്പോഴാണ് ഇയാള്‍ അഭിമന്യു കൊലപാതകത്തില്‍ പോലീസ് തിരയുന്ന പ്രതിയാണെന്ന് ബോധ്യപ്പെട്ടത്. ഇയാളെ ഇന്ന് എറണാകുളം പോലീസിന് കൈമാറും. നേരത്തെ എസ്.ഡി.പി.എയുമായി ബന്ധപ്പെട്ട കേസുകളില്‍ അനസിനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. 
നിലവിലെ പോലീസ് അന്വേഷണത്തിന്‍റെ ഗതിയനുസരിച്ച് പോപ്പുലര്‍ ഫ്രെണ്ട് നേതാക്കളുടെ വന്‍ ഗുഡാലോചന തന്നെ അഭിമന്യുവിന്‍റെ കൊലപാതകത്തിന് പിന്നിലുണ്ട്. മുമ്പ് ജോസഫ് മാഷിന്‍റെ കൈവെട്ടിയതിന് സമാനമായി കേരളത്തില്‍ ഭീതി പടര്‍ത്തി തങ്ങളുടെ പ്രസ്ഥാനത്തിന്‍റെ ശക്തി ഉറപ്പിക്കാനുള്ള മറ്റൊരു ശ്രമം തന്നെയായിരുന്നു മുസ്ലിംതീവ്രവാദ സംഘടനയ്ക്ക് അഭിമന്യുവിന്‍റെ കൊലപാതകം എന്ന നിലയിലേക്കാണ് അന്വേഷണം എത്തി നില്‍ക്കുന്നത്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക