Image

പെണ്‍കുട്ടിയുടെ പീഡനാരോപണം; ഗുജറാത്ത്‌ ബി.ജെ.പി ഉപാധ്യക്ഷന്‍ രാജി വെച്ചു

Published on 14 July, 2018
 പെണ്‍കുട്ടിയുടെ പീഡനാരോപണം; ഗുജറാത്ത്‌ ബി.ജെ.പി ഉപാധ്യക്ഷന്‍ രാജി വെച്ചു


അഹമ്മദാബാദ്‌: പെണ്‍കുട്ടിയുടെ പീഡനാരോപണത്തെ തുടര്‍ന്ന്‌ ഗുജറാത്ത്‌ ബി.ജെ.പി ഉപാധ്യക്ഷന്‍ രാജി വെച്ചു. ഗുജറാത്ത്‌ മുന്‍ എം.എല്‍.എ കൂടിയായ ജയന്തി ബനുഷാലിയാണ്‌ രാജി വെച്ചത്‌.

സുറത്ത്‌ സ്വദേശിയായ 21കാരിയാണ്‌ ജയന്തി ബാനുഷയ്‌ക്കെതിരെ പരാതി നല്‍കിയത്‌. കേളേജില്‍ അഡ്‌മിഷന്‍ വാങ്ങി തരാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ തന്നെ വിവിധയിടങ്ങളില്‍ നിന്ന്‌ പീഡിപ്പിച്ചു എന്നാണ്‌ പരാതി.


കഴിഞ്ഞ ദിവസമാണ്‌ പെണ്‍കുട്ടി പൊലീസ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കിയത്‌. എന്നാല്‍ ആരോപണങ്ങള്‍ ജയന്തി ബനുഷാലി നിഷേധിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക