Image

വീട്ടമ്മയെ പീഡിപ്പിച്ച കേസ്‌: വൈദികന്‍ സുപ്രീംകോടതിയെ സമീപിച്ചു

Published on 14 July, 2018
വീട്ടമ്മയെ പീഡിപ്പിച്ച കേസ്‌: വൈദികന്‍ സുപ്രീംകോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയായ വൈദികന്‍ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഫാദര്‍ എബ്രഹാം വര്‍ഗീസാണ്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്‌. വൈദികരുടെ ജാമ്യാപേക്ഷ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.

അതിനിടെ വൈദികരെ അറസ്‌റ്റ്‌ ചെയ്യുന്നതിനുള്ള നീക്കങ്ങളുമായി അന്വേഷണസംഘം മുന്നോട്ട്‌ പോവുകയാണ്‌. പ്രതികള്‍ വിദേശത്തേക്ക്‌ കടക്കാന്‍ സാധ്യത മുന്നില്‍ കണ്ട്‌? അന്വേഷണസംഘം ഫാദര്‍  എബ്രഹാം വര്‍ഗീസി?െന്‍റ പാസ്‌പോര്‍ട്ട്‌ പിടിച്ചെടുത്തിട്ടുണ്ട്‌. പ്രതികള്‍ക്കായി ബന്ധുവീടുകളില്‍ അടക്കം വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌. ഫോണ്‍ സംഭാഷണങ്ങളും പൊലീസ്‌നിരീക്ഷിക്കുന്നുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക