Image

കോണ്‍ഗ്രസിന്റെ രാമായണമാസം ആചരണത്തിനെതിരെ കെ മുരളീധരന്‍

Published on 14 July, 2018
കോണ്‍ഗ്രസിന്റെ രാമായണമാസം ആചരണത്തിനെതിരെ കെ മുരളീധരന്‍


കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാമായണമാസം ആചരിക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംഎല്‍എ. കോണ്‍ഗ്രസ്‌ രാമായണമാസം ആചരിക്കുന്നതു ശരിയല്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയകാര്യ സമിതിയിലോ നിര്‍വാഹക സമിതിയിലോ തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളും അല്ലാത്തവരും പാര്‍ട്ടിയില്‍ ഉണ്ട്‌. നാലു വോട്ടുകള്‍ കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുത്‌. ബിജെപിയെ നേരിടാന്‍ ഇതല്ല മാര്‍ഗമെന്നും മുരളീധരന്‍ പറഞ്ഞു.

'രാമായണം നമ്മുടേതാണ്‌, നാടിന്റെ നന്മയാണ്‌' എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.
കര്‍ക്കിടകം ഒന്നിന്‌ തൈക്കാട്‌ ഗാന്ധിഭവനില്‍ ആരംഭിക്കുന്ന ' കോണ്‍ഗ്രസ്‌ രാമായണ പാരായണം ' പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. ചടങ്ങില്‍ ശശി തരൂര്‍ എംപിയാണു മുഖ്യപ്രഭാഷണം.
രാമായണത്തിന്റെ രാഷ്ട്രീയവും സാഹിത്യപരവുമായ പ്രാധാന്യത്തില്‍ ഊന്നിയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണു നീക്കം.

ഉത്തമ രാജഭരണത്തിന്റ ഉദാഹരണമാണ്‌ രാമന്റെ രാജഭരണം രാമായണ പാരായണത്തിലൂടെ ഈ അറിവാണ്‌ ജനങ്ങളിലേയ്‌ക്ക്‌ എത്തിയ്‌ക്കാന്‍ ശ്രമിക്കുന്നത്‌. തിരുവനന്തപുരം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും മാസാചരണത്തിന്റെ ഭാഗമായി രാമായണ സെമിനാറുകള്‍ സംഘടിപ്പിക്കുന്ന്‌ വിചാര്‍ വിഭാഗ്‌ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിനോദ്‌ സെന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക