Image

രാകേഷ്‌ സിന്‍ഹയടക്കം നാല്‌ പേരെ രാജ്യസഭയിലേക്ക്‌ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്‌തു

Published on 14 July, 2018
രാകേഷ്‌ സിന്‍ഹയടക്കം നാല്‌ പേരെ രാജ്യസഭയിലേക്ക്‌ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്‌തു


മുതിര്‍ന്ന ആര്‍ എസ്‌ എസ്‌ ചിന്തകന്‍ രാകേഷ്‌ സിന്‍ഹ അടക്കം നാല്‌ പേരെ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ രാജ്യസഭയിലേക്ക നാമനിര്‍ദ്ദേശം ചെയ്‌തു. നര്‍ത്തകി സൊണാള്‍ മാന്‍സിംഗ്‌, ശില്‍പി രഹുനാഥ്‌ മഹോപാത്ര, ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുന്‍ എം പി യും ദളിത്‌ നേതാവുമായ രാം ഷക്കല്‍ എന്നിവരെയാണ്‌ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്‌ത മറ്റ്‌ മൂന്ന്‌ പേര്‍.

കല,സാഹിത്യം,ശാസ്‌ത്രം,സാമുഹീക സേവനം തുടങ്ങിയ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച 12 പേരെ രാജ്യസഭയിലേക്ക്‌ പ്രസിഡണ്ടിന്‌ നാമനിര്‍ദ്ദേശം ചെയ്യാം. നിലവില്‍ എട്ട്‌ നോമിനേറ്റട്ട്‌ അംഗങ്ങള്‍രാജ്യസഭയിലുണ്ട്‌.

ഡല്‍ഹി സര്‍വ്വകലാശാലയുടെ കീഴിലുള്ള മോട്ടിലാല്‍ നെഹ്രു കോളേജിലെ പ്രെഫസറാണ്‌ അമ്പത്തി മൂന്നുകാരനായ
സിന്‍ഹ. പത്മ വിഭൂഷന്‍ ജേതാവാണ്‌ എഴുപത്തഞ്ച്‌കാരനായ മഹോപാത്ര. എഴുപത്തി നാലുകാരിയായ മാനസിംഗ്‌ പത്മ വിഭൂഷന്‍ നേടിയിട്ടുണ്ട്‌. അമ്പത്തഞ്ച്‌ കാരനായ രാം ഷക്കല്‍ യുപിയിലെ റോബര്‍ട്ട്‌ ഗഞ്ച്‌ മണ്ഡലത്തില്‍ നിന്ന്‌ മൂന്ന്‌ തവണ എം പിയായിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക