Image

ലോസ് ആഞ്ചലസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ നവനാള്‍ നൊവേനയും, തിരുനാളും ജൂലൈ 20 മുതല്‍

ജോയിച്ചന്‍ പുതുക്കുളം Published on 14 July, 2018
ലോസ് ആഞ്ചലസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ നവനാള്‍ നൊവേനയും, തിരുനാളും ജൂലൈ 20 മുതല്‍
ലോസ് ആഞ്ചലസ്: ആദ്യ ഭാരത വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന കത്തോലിക്ക ദൈവാലയത്തില്‍ ആണ്ടുതോറും ആചരിച്ചുവരുന്ന നവനാള്‍ നൊവേനയും തിരുനാളും ഈ വര്‍ഷം ജൂലൈ 20 മുതല്‍ 30 വരെ തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. 2-ന് വൈകിട്ട് 7:15 നു ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പകീല്‍ കൊടിയേറ്റ് നിര്‍വഹിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരുകര്‍മ്മങ്ങള്‍ക്ക് വ്യത്യസ്ത വൈദികര്‍ ആത്മീയ നേതൃത്വം നല്‍കുന്നു. നവനാള്‍ നൊവേനയുടെ സമാപന ദിനമായ 28-ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന തിരുനാള്‍ കര്‍മങ്ങള്‍ക്കു ശേഷം വിവിധ കലാപരിപാടികളും നടത്തപ്പെടുന്നു. പ്രധാന തിരുനാള്‍ ദിനമായ 29)0 തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് അര്‍പ്പിക്കപ്പെടുന്ന റാസ കുര്‍ബാനക്ക് ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തു പ്രധാനകാര്മികത്വം വഹിക്കുന്നു. കൊടിതോരണങ്ങളാല്‍ അലംകൃതമായ തെരുവീഥികളിലൂടെ മുത്തുക്കുടകളുമേന്തി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുകൊണ്ട് കേരളത്തനിമയില്‍ നടത്തപെടുന്ന പ്രദക്ഷിണം ഏവര്‍ക്കും ഒരു ആത്മീയ അനുഭവം ആയിരിക്കും. 30-ന് തിങ്കളാഴ്ച വൈകീട്ട് 7:15 നു മരിച്ചവരുടെ ഓര്‍മ ആചരിക്കുന്ന തിരുക്കര്‍മങ്ങള്‍ക്കു ശേഷം കൊടിയിറക്കി തിരുനാള്‍ ആചരണം പൂര്‍ത്തിയാക്കുന്നു. 

വിശ്വാസ സമൂഹത്തിനു ദൈവം സമ്മാനമായി നല്‍കിയ പുതിയ മനോഹരമായ ദൈവാലയത്തില്‍ നടത്തപ്പെടുന്ന ആദ്യ തിരുനാള്‍ എന്ന സവിശേഷതയും മഹത്വവും മനസ്സിലാക്കി ഇടവകാീഗങ്ങള്‍ എല്ലാവരും ഏക മനസോടെ വ്യത്യസ്ത കമ്മറ്റികളില്‍ അംഗങ്ങള്‍ ആയി കണ്‍വീനര്‍ സോണി അറക്കലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു വി. അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥതയില്‍ സ്വര്‍ഗീയ പിതാവിന്റെ അനവധിയായ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പകീലും ട്രസ്റ്റീമാരായ ആന്റണി അറയ്ക്കലും ജോര്‍ജ് ചാക്കോ പരവരാവത്തും ഇടവക അംഗങ്ങളും ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
For Details please visit www.syromalabarla.org

ജെനി ജോയി അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക