Image

മകള്‍ മാനസിക രോഗിയാണെന്നും ചികിത്സിച്ചിട്ടുണ്ടെന്നും മാതാവ് രഹ്‌ന ചാക്കോ

Published on 14 July, 2018
മകള്‍ മാനസിക രോഗിയാണെന്നും ചികിത്സിച്ചിട്ടുണ്ടെന്നും  മാതാവ് രഹ്‌ന ചാക്കോ
കോട്ടയം: നീനുവിന് മാനസിക രോഗമുണ്ടെന്ന നിലപാടില്‍ ഉറച്ച് മാതാവ് രഹ്‌ന ചാക്കോ. മകള്‍ മാനസിക രോഗിയാണെന്നും ചികിത്സിച്ചിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ കോടതി നിര്‍ദേശപ്രകാരം രഹ്‌നയെ അടുത്തയാഴ്ച വീണ്ടും ചോദ്യംചെയ്യുമെന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഭര്‍തൃസഹോദരന്റെ മര്‍ദനമേറ്റ് അവര്‍ ചികിത്സയിലായിരുന്നതിനാല്‍ അടുത്തയാഴ്ച വരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രഹ്‌നയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച നീനു, എല്ലാപ്രശ്‌നങ്ങള്‍ക്കും കാരണം മാതാവാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക