Image

ഏലിയാമ്മ മത്തായി ഹൂസ്റ്റണില്‍ നിര്യാതയായി

എ.സി. ജോര്‍ജ്‌ Published on 28 March, 2012
ഏലിയാമ്മ മത്തായി ഹൂസ്റ്റണില്‍ നിര്യാതയായി
ഹൂസ്റ്റണ്‍: കൃഷ്‌ണപുരം കാപ്പില്‍ പരേതനായ മംഗലപ്പള്ളില്‍ ജോണ്‍ മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (82) ഹൂസ്റ്റണില്‍ വെച്ച്‌ മാര്‍ച്ച്‌ 28-ന്‌ നിര്യാതയായി. ഗ്രെയിറ്റര്‍ ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡ്‌ സിറ്റിയിലെ പ്രോംടൈം മേയര്‍ കെന്‍ മാത്യു പരേതയുടെ മരുമകനാണ്‌.

മക്കള്‍: ലീലാമ്മ മാത്യു, പരേതനായ മത്തായി ജോണ്‍, തോമസ്‌ മാത്യു, മറിയാമ്മ ഉമ്മന്‍, ലാന്‍ മാത്യു, സൂസന്‍ ബിന്നി, ജോണ്‍ മാത്യു, റെയ്‌ച്ചല്‍ മാത്യു, ജേക്കബ്‌ മാത്യു.

മരുമക്കള്‍: കെന്‍ മാത്യു, സൂസമ്മ ജോണ്‍, ലൗലി തോമസ്‌, എ.സി. ഉമ്മന്‍, ലിനോള്‍ മാത്യു, ബന്നി ജോണ്‍, ബീനാ ജോണ്‍, ദേവസ്യാ ജോസഫ്‌, ശോഭാ ജേക്കബ്‌.

ഭൗതീകശരീരം മാര്‍ച്ച്‌ 31-ന്‌ രാവിലെ 10 മണി മുതല്‍ ഉച്ചയ്‌ക്ക്‌ 1.30 വരെ പൊതുദര്‍ശനത്തിനായി സ്റ്റാഫോര്‍ഡിലെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വെയ്‌ക്കും. തുടര്‍ന്ന്‌ അന്നുതന്നെ 2 മണിക്ക്‌ ഫോറസ്റ്റ്‌ പാര്‍ക്ക്‌ ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (12800 Westhember Road, Houston, TX 77077) അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം സംസ്‌കരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 281 497 2330, 713 662 2030.
ഏലിയാമ്മ മത്തായി ഹൂസ്റ്റണില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക