Image

രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു; ഉചിതമായ തീരുമാനമെന്ന് മതേതര കേരളം

Published on 15 July, 2018
രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു; ഉചിതമായ തീരുമാനമെന്ന് മതേതര കേരളം
കെപിസിസി വിചാര്‍ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. കേവല മതപ്രീണനം മാത്രമാകുമെന്ന വിമര്‍ശനം മുന്‍നിര്‍ത്തി പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം എതിര്‍ത്തതിനെ തുടര്‍ന്നാണ് പരിപാടി ഉപേക്ഷിച്ചത്. കെപിസിസി വിചാര്‍ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ രാമായണ മാസം ആചരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയത് കെ.മുരളീധരന്‍ എം.എല്‍.എ ആയിരുന്നു. 
മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് ബിജെപിയുടെ നിലവാരത്തിലേക്ക് ഇറങ്ങി മതപരിപാടികള്‍ നടത്തരുതന്നായിരുന്നു കെ.മുരളീധരന്‍റെ വിമര്‍ശനം. ബിജെപിയെ നേരിടാന്‍ ഇതല്ല ശരിയായ വഴിയെന്നും മുരളീധരന്‍ പറഞ്ഞു. 
മുരളീധരന് പിന്തുണയുമായി മുന്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരനും രംഗത്ത് വന്നിരുന്നു. രാമായണത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കരുതെന്നും ബിജെപി രാമനെ ചൂഷണം ചെയ്യുന്നതിന് തുല്യമാകും അതെന്നുമായിരുന്നു സുധീരന്‍റെ വിമര്‍ശനം. 
നിലവില്‍ സിപിഎം രാമായണ മാസം ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സിപിഎം ഇതില്‍ നിന്ന് പിന്മാറണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക