Image

2019 ഇലക്ഷനില്‍ ബിജെപിയെ നയിക്കുക മോദിക്കൊപ്പം സെലിബ്രിറ്റികള്‍

Published on 15 July, 2018
2019 ഇലക്ഷനില്‍ ബിജെപിയെ നയിക്കുക മോദിക്കൊപ്പം സെലിബ്രിറ്റികള്‍
കര്‍ഷക പ്രശ്നങ്ങളും ദളിത് പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് തിരിച്ചു വരുമ്പോള്‍ ചെറുകിട പ്രതിപക്ഷ പാര്‍ട്ടികളൊന്നാകെ ബിജെപിക്കെതിരെ ഒന്നിക്കുമ്പോള്‍ നോര്‍ത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുത്തന്‍ കളിക്കൊരുങ്ങുകയാണ് ബിജെപി. സെലിബ്രിറ്റി ഗ്ലാമര്‍ രാഷ്ട്രീയമാകും 2019 ഇലക്ഷനില്‍ മോദി - അമിത് ഷാ കൂട്ടുകെട്ട് പരീക്ഷിക്കുക. 
ബോളിവുഡി മെഗാസ്റ്റാര്‍ അക്ഷയ്കുമാര്‍, അനുപം ഖേര്‍, പരേഷ് റാവല്‍, നാനാ പടേക്കര്‍ എന്നിവര്‍ മത്സരത്തിനുണ്ടാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ബോളിവുഡ് സിനിമയില്‍ മോദിയുടെ വിനീത ദാസന്‍മാരാണ് ഇവരെല്ലാവരും. ഇവരെക്കൂടാതെ നവസംരംഭകര്‍, പത്മപുരസ്കാര ജേതാക്കള്‍, ക്രിക്കറ്റ് താരങ്ങള്‍, ടെലിവിഷന്‍ താരങ്ങള്‍ മറ്റ് സിനിമാ താരങ്ങള്‍ തുടങ്ങിയവരെയെല്ലാം നിറച്ച് ഗ്ലാമര്‍ പാനല്‍ രൂപീകരിക്കാനാണ് ബിജെപി മുതിരുന്നത്. 
2014ല്‍ 282 സീറ്റ് നേടി തനിച്ച് ഭൂരിപക്ഷം നേടിയാണ് ബിജെപി അധികാരത്തില്‍ വന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഭരണ വിരുദ്ധ വികാരം ബിജെപിക്കെതിരെ ശക്തമാണ്. മറ്റ് പ്രദേശിക പ്രതിപക്ഷ കക്ഷികള്‍ ബിജെപിക്കെതിരെ ഒന്നിക്കാനും തയാറെടുക്കുന്നു. ഇത് കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. 
ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ രാഷ്ട്രീയത്തെയും ചെറുക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസിന് ആത്മവിശ്വാസം വന്നിരുന്നു. എന്നാല്‍ അപ്രതീക്ഷമായിട്ടാണ് ബിജെപി തങ്ങളുടെ രാഷ്ട്രീയ തന്ത്രം മാറ്റുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക