Image

ഗാര്‍ഫീല്‍ഡ്‌ മിഷനില്‍ സീറോമലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌

സെബാസ്റ്റ്യന്‍ ടോം, ഗാര്‍ഫീല്‍ഡ്‌ Published on 28 March, 2012
ഗാര്‍ഫീല്‍ഡ്‌ മിഷനില്‍ സീറോമലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌
ഗാര്‍ഫീല്‍ഡ്‌: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ജൂലൈ 26 മുതല്‍ 29 വരെ അറ്റ്‌ലാന്റായില്‍ നടത്തപ്പെടുന്ന ആറാമതു സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ ഇടവക തലത്തിലുള്ള രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌ വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ നാമധേയത്തിലുള്ള ഗാര്‍ഫീല്‍ഡ്‌ സീറോമലബര്‍ പള്ളിയില്‍ മാര്‍ച്ച്‌ 11 ഞായറാഴ്‌ച്ച നിര്‍വഹിക്കപ്പെട്ടു. അന്നേദിവസം ഉച്ചക്കു 12:30 നുള്ള ദിവ്യബലിക്കുശേഷം നടന്ന ഹൃസ്വമായ ചടങ്ങില്‍ വച്ച്‌ ചിക്കാഗോ മാര്‍ത്തോമ്മാശ്ലീഹാ കത്തീഡ്രല്‍ പള്ളി വികാരിയും, ഗാര്‍ഫീല്‍ഡിലെ മുന്‍ മിഷന്‍ ഡയറക്ടറുമായിരുന്ന റവ. ഫാ. ജോയി ആലപ്പാട്ട്‌ നിര്‍വഹിച്ചു.

വികാരി റവ. ഫാ. പോള്‍ കോട്ടക്കല്‍, കണ്‍വന്‍ഷന്‍ ഭാരവാഹികളായ മാത്യു ജേക്കബ്‌, തോമസ്‌ വാടയില്‍, തോമസ്‌ മാനാച്ചേരില്‍, ജോസഫ്‌ തോമസ്‌, യൂത്ത്‌ കോര്‍ഡിനേറ്റര്‍ ജെസ്ലിന്‍ തോമസ്‌ എന്നിവരുടെ സാന്നിധ്യത്തില്‍ കൈക്കാരന്മാരായ ജോയി ചാക്കപ്പന്‍, ഫ്രാന്‍സിസ്‌ പള്ളുപേട്ട, സെക്രട്ടറി ബാബു ജോസഫ്‌ എന്നിവരില്‍നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകെണ്ടായിരുന്നു കിക്ക്‌ ഓഫ്‌ കര്‍മ്മം നിര്‍വഹിച്ചത്‌. 15 കുടുംബങ്ങള്‍ തദവസരത്തില്‍ രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കി കിക്ക്‌ ഓഫില്‍ പങ്കുചേര്‍ന്നു.

വി. തോമാശ്ലീഹാ പകര്‍ന്നു നല്‍കിയ വിശ്വാസവെളിച്ചം സ്വീകരിച്ചവരായ കേരളകത്തോലിക്കര്‍ തങ്ങള്‍ കുടിയേറിയ അമേരിക്കന്‍ മണ്ണിലും ആ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കുകയും അതു തങ്ങളുടെ മക്കള്‍ക്കു കൈമാറുന്നതിനും ശ്രമിക്കുന്നു. നാഷണല്‍ കണ്‍വന്‍ഷനുകള്‍ വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നു ചേരുന്നതിനും,
തങ്ങളുടെ മഹത്തായ പൈതൃകത്തില്‍ അഭിമാനംകൊള്ളുന്നതിനും ഇത്തരം കൂട്ടായ്‌മകള്‍ ഉപകരിക്കുമെന്ന്‌ രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌ ഉല്‍ഘാടനം ചെയ്‌തുകൊണ്ട്‌ റവ. ഫാ. ജോയി ആലപ്പാട്ട്‌ പറഞ്ഞു.
ഗാര്‍ഫീല്‍ഡ്‌ മിഷനില്‍ സീറോമലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക