Image

ഡോണള്‍ഡ് ട്രംപ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി

Published on 15 July, 2018
ഡോണള്‍ഡ് ട്രംപ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി

ലണ്ടന്‍: ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കണ്ടു. തികഞ്ഞ ആദരവോടെയാണ് ട്രംപ് രാജ്ഞിയെ സന്ദര്‍ശിക്കാന്‍ കൊട്ടാരത്തില്‍ എത്തിയത്.

നഗരത്തില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ നടന്നിട്ടും അതൊന്നും വകവയ്ക്കാതെയാണ് ട്രംപ് നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ടു പോയത്.

പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കണ്ടെങ്കിലും സര്‍ക്കാരിനെയും ബ്രക്‌സി റ്റിനേയും അതിന്റെ നയങ്ങളെയും ട്രംപ് പ്രസംഗങ്ങളില്‍ വിമര്‍ശിച്ചിരുന്നു. 

യഥാര്‍ഥ ബ്രിട്ടീഷുകാര്‍ക്ക് തന്നോട് സ്‌നേഹവും ബഹുമാനവും ഉണ്ടെന്നും ഇപ്പോഴത്തെ എതിര്‍പ്പുകളും പ്രതിഷേധങ്ങളും കാര്യം ആക്കുന്നില്ലെന്നും ട്രംപ് തുറന്നടിച്ചു. അടുത്തിടെ രാജിവച്ച വിദേശ കാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണെ പുകഴ്ത്തി സംസാരിച്ച ട്രംപ്, ഭാവിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

സ്‌കോട്ട്‌ലന്‍ഡ് സന്ദര്‍ശിച്ച ട്രംപ്, ഗോള്‍ഫ് യാര്‍ഡിലും പ്രതിഷേധം ഏറ്റു വാങ്ങി. തിങ്കളാഴ്ച ഹെല്‍സിങ്കി സന്ദര്‍ശിക്കുന്ന ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി കൂടിക്കാണും. തുടര്‍ന്ന് അമേരിക്കയിലേക്ക് മടങ്ങും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക