Image

കരിപ്പൂര്‍ എയര്‍പോട്ട്: സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കെഎംസിസി

Published on 15 July, 2018
കരിപ്പൂര്‍ എയര്‍പോട്ട്: സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കെഎംസിസി
ജിദ്ദ: കരിപ്പൂരില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍, സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള വിവിധ വിമാനകന്പനികള്‍ തയാറായിട്ടും അനുമതി നല്‍കാതെ സിവില്‍ ഏവിയേഷന്‍ വകുപ്പും എയര്‍പോട്ട് അതോറിറ്റിയും അനുവര്‍ത്തിക്കുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും കരിപ്പൂര്‍ എയര്‍പോട്ട് വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുന്നത് പ്രവാസികളോടുള്ള അവഗണനയാണെന്നും സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ജിദ്ദ ബലദ് കെഎംസിസി കമ്മിറ്റി ആവശ്യപ്പട്ടു.

സൗദിയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വരുന്ന മലബാറില്‍ നിന്നുള്ള പ്രവാസികളെയും ഹജ്ജ്ഉംറ യാത്രികരെയും പ്രതികൂലമായി ബാധിക്കുന്ന യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടി ശക്തമായ പ്രക്ഷോഭത്തിന് ബഹുജന സംഘടനകള്‍ രംഗത്തിറങ്ങണമെന്നും സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയച്ചു കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ആക്ടിംഗ് പ്രസിഡന്റ് ശംസുദ്ധീന്‍ പായേത്ത് അദ്ധ്യക്ഷം വഹിച്ചു.സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അരിന്പ്ര അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ഒളവട്ടൂര്‍, സൈതലവി മൗലവി, ടി.ടി.അശ്‌റഫ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അഷറഫ് കളത്തിങ്ങല്‍പാറ സ്വാഗതവും അസീസ് പൂക്കോടന്‍ നന്ദിയും പറഞ്ഞു. ഈ വര്‍ഷത്തെ സി.എച്ച്. സെന്റര്‍ ശിഹാബ് തങ്ങള്‍ റിലീഫ് ഫണ്ടുകള്‍ അരിന്പ്ര അബൂബക്കര്‍ ഏറ്റുവാങ്ങി.

റിപ്പോര്‍ട്ട് : കെ.ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക