Image

രക്തദാന ക്യാന്പ് സംഘടിപ്പിച്ചു

Published on 15 July, 2018
രക്തദാന ക്യാന്പ് സംഘടിപ്പിച്ചു

മനാമ: ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ബഹ്‌റൈന്‍ ചാപ്റ്റര്‍ ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സും എംഎം ടീം ബഹ്‌റൈനുമായി ചേര്‍ന്നു സല്‍മാനിയ മെഡിക്കല്‍ കോന്പ്ലക്‌സ് ബ്ലഡ് ബാങ്കില്‍ മെഗാ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. 

സ്വദേശികളും വിദേശികളുമായ നൂറിലധികം പേര്‍ രക്തം ദാനം ചെയ്തു. ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് കോ ഓര്‍ഡിനേറ്റര്‍സ് അമല്‍ദേവ് ഒ.കെ, ജഗത് കൃഷ്ണകുമാര്‍, വേണു വടകര, അനു രവികുമാര്‍, അഭിലാഷ്, ലാല്‍ കെയേര്‍സ് ഭാരവാഹികളായ എഫ്.എം. ഫൈസല്‍, ഷൈജു, മണിക്കുട്ടന്‍, രതിന്‍, സുബിന്‍, അരുണ്‍, അജി ചാക്കോ, എംഎം. ടീം പ്രതിനിധികളായ ആനന്ദ്, സുഭാഷ്, എബിമോന്‍, കുട്ടന്‍ തളി. എന്നിവര്‍ ക്യാന്പിനു നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക