Image

മലങ്കര സഭാ സെക്രടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജോര്‍ജ്‌ ജോസഫിനെ അഭിനന്ദിച്ചു

ചാര്‍ലി വര്‍ഗീസ്‌ പടനിലം Published on 28 March, 2012
മലങ്കര സഭാ സെക്രടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജോര്‍ജ്‌ ജോസഫിനെ അഭിനന്ദിച്ചു
ഹൂസ്റ്റണ്‍: മലങ്കര സഭാ സെക്രടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജോര്‍ജ്‌ ജോസഫിനെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ടി.വി.യുടെ സി.ഇ.ഒ. റവ.ഫാ. ജോണ്‍സണ്‍ പുഞ്ചകോണവും, ഡയറക്ടര്‍ ബോര്‍ഡ്‌ സെക്രടറിയും പി.ആര്‍.ഒയും ആയ ചാര്‍ളി വര്‍ഗ്ഗീസ്‌ പടനിലവും അഭിനന്ദിച്ചു.

മുന്‍കാല സഭാ പ്രവര്‍ത്തനത്തിന്റെ അംഗീകാരവും, വിശ്വാസ്യതയും, പ്രതീക്ഷയും ആണ്‌ ജോര്‍ജിയെ വീണ്ടും തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ തയ്യാറായതെന്നും, എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പരിപൂര്‍ണ പിന്തുണയും സഹകരണവും വാഗ്‌ദാനം ചെയ്യുന്നു എന്നും അറിയിച്ചു. ഡയറക്ടര്‍ ബോര്‍ഡ്‌ മെംമ്പറന്മാരായ പുലികോട്ടില്‍ ജോയി, ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍ എന്നിവരും അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഓര്‍ത്തഡോക്‌!സ്‌ ടി.വി. യുടെ ദുബായ്‌ ഓഫീസിന്‍റെ ഔദ്യോകികമായ ഉത്‌ഘാടനവും, സാധാരണ ടി.വി യിലേക്കുള്ള സംപ്രേക്ഷണത്തിന്‍റെ ഉത്‌ഘാടനവും ഏപ്രില്‍ മാസത്തില്‍ ഈസ്റ്ററിനു ശേഷം നടത്തുമെന്നും അറിയിച്ചു. ഹാശാ ആഴ്‌ച യിലെ ശുശ്രൂഷകളുടെ തല്‍സമയ പ്രക്ഷേപണം വിവിധ രാജ്യങ്ങളില്‍ നിന്നും നടത്തുന്നതിനാല്‍ വിവിധ സമയങ്ങളില്‍ ലഭ്യമാകുന്നതിനാല്‍ ശുശ്രൂഷകളില്‍ സംബന്ധിയ്‌ക്കാന്‍ പ്രതിസന്ധികള്‍ ഉള്ള എല്ലാ വിശ്വാസികള്‍ക്കും ഇത്‌ പ്രയോജനപ്പെടുമെന്ന്‌ വിശ്വസിയ്‌ക്കുന്നു എന്നും വിലയിരുത്തി.
മലങ്കര സഭാ സെക്രടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജോര്‍ജ്‌ ജോസഫിനെ അഭിനന്ദിച്ചുമലങ്കര സഭാ സെക്രടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജോര്‍ജ്‌ ജോസഫിനെ അഭിനന്ദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക