Image

സംവിധായകന്‍ ദിലീഷ് പോത്തന് സ്വീകരണം

പി.പി. ചെറിയാന്‍ Published on 15 July, 2018
സംവിധായകന്‍ ദിലീഷ് പോത്തന് സ്വീകരണം
ഡാളസ്: ഒരു ലക്ഷത്തിലധികം മെമ്പര്‍ഷിപ്പ് ഫീസും തുടര്‍ന്ന് വന്‍ വരിസംഖ്യയും നല്‍കി 'അമ്മ'യില്‍ അംഗമാകാന്‍ താത്പര്യമില്ലെന്നും, അംഗത്വമില്ലാതെ തന്നെ ഫിലിം ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാനുകുമെന്നും അനുഭവങ്ങളുടെവെളിച്ചത്തില്‍ സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍. 

കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 14-ന് ശനിയാഴ്ച വൈകിട്ട് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പത്തു വര്‍ഷത്തിനുള്ളില്‍ വന്‍ നേട്ടങ്ങള്‍ കൊയ്‌തെടുക്കാനായത് പ്രവര്‍ത്തനരംഗത്ത് പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും സത്യസന്ധതയും കൊണ്ടായിരുന്നുവെന്നും, തുടര്‍ന്നു നിര്‍മ്മാണ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും പോത്തന്‍ പറഞ്ഞു. 

പീഡനം അനുഭവിക്കേണ്ടിവന്ന നടിക്കൊപ്പമാണ് താനുള്‍പ്പടെ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും .  

കേരള അസോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത്, സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍, സംഘാടകന്‍ അനശ്വര്‍ മാമ്പിള്ളി, രാജന്‍ ചിറ്റാര്‍, ഉണ്ണി പേരേത്ത്, അബ്രഹാം തോമസ്, മീനു എലിസബത്ത്, സണ്ണി മാളിയേക്കല്‍, ജെ.പി. ജോണ്‍, ജിജി സ്‌കറിയ, മനോജ്, അനുപമ സാം, ഫ്രാന്‍സീസ് തോട്ടത്തില്‍, ദീപക് നായര്‍, ഹരിദാസ്, ദീപക് ഡാനി, ഷാജി, ജോണ്‍, രഞ്ജിത്ത്, മനോജ് പിള്ള, സുരേഷ് അച്യുതന്‍, ജെയ്‌സണ്‍ ആലപ്പാടന്‍, ജോ കൈതമറ്റം, ജോയ് ആന്റണി, സെബാസ്റ്റ്യന്‍ പ്രാക്കുശി തുടങ്ങിയവര്‍ പ്രസംഗിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.
സംവിധായകന്‍ ദിലീഷ് പോത്തന് സ്വീകരണം സംവിധായകന്‍ ദിലീഷ് പോത്തന് സ്വീകരണം സംവിധായകന്‍ ദിലീഷ് പോത്തന് സ്വീകരണം സംവിധായകന്‍ ദിലീഷ് പോത്തന് സ്വീകരണം
Join WhatsApp News
G. Puthenkurish 2018-07-16 00:23:54
നിര്‍ഭയത്വവും,മനശ്ശക്തിയും  അതിലുപരി നീതി ബോധവുമുള്ള ഒരാൾക്കേ  'അമ്മയ്‌ക്കൊപ്പമല്ല ഇരയ്‌ക്കൊപ്പമാണ്' താൻ എന്ന് പറയാൻ കഴിയു.  പീഡിപ്പിക്കപ്പെട്ടവരെ വിസ്മരിക്കുന്ന, നായകന്മാരുടെ സംഘടനയാണല്ലോ 'അമ്മ ?  ഇരകളെക്കുറിച്ച് ചിന്തിച്ചു സമയം കളഞ്ഞിട്ട് എന്ത് പ്രയോചനം എന്നാണ് അവരുടെ നിലപാട് .  ധനവും  കീർത്തിയും  ഫലകങ്ങളും  അവർക്കായ് കാത്തിരിക്കുമ്പോൾ, നീതി കാറ്റിൽ പറത്തപെടുകയാണ് .  ശ്രീ ദിലീഷ് പോത്തന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും 

ദിലീഷ് പോത്തൻ ഡയറക്റ്റ് ചെയ്യത 'വർണ്ണചെപ്പെന്ന ' എന്റെ വിഷ്വൽ ആൽബത്തിലെ ഒന്ന് രണ്ടു ഗാനങ്ങൾ ഇവിടെ ചേർക്കുന്നു 

https://youtu.be/5wFqU7ngY4M

https://youtu.be/ePg8Whf 


Boby Varghese 2018-07-16 07:10:36
Hey Dileesh Pothen, you getting some cheap publicity. If you are with the victim, you would support Dileep. Dileep is the victim here. The rumor is that Pulsar Suni was a friend of that young actress. Whatever happened in that car was with the full knowledge and consent of her. She orchestrated all these drama with the help of couple of others in the movie industry. She was finally dropped safely in front of the house of Lal. 
Jack Daniel 2018-07-16 12:49:23
Bobby Varghese has the dossier of Dileep. You please forgive his ignorance.  You have to be a man to stand on your feet and make a statement like the one you did.  Kudos.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക