Image

സംസ്ഥാനത്ത്‌ കനത്ത മഴ തുടരും

Published on 16 July, 2018
സംസ്ഥാനത്ത്‌  കനത്ത മഴ   തുടരും

കണ്ണൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നത്‌ ജനജീവിതം താറുമാറാക്കി. വ്യാഴാഴ്‌ച വരെ ശക്തമായ മഴ തുടരുമെന്നാണ്‌ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. ഒഡിഷ തീരത്തെ ന്യൂനമര്‍ദ്ദമാണ്‌ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ മഴ കനക്കാന്‍ കാരണമായത്‌. കേരള, ലക്ഷദ്വീപ്‌ തീരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌. മഴയെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ എട്ട്‌ ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്‌ അവധിയാണ്‌.

മഴയെ തുടര്‍ന്ന്‌ റെയില്‍വെ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ ട്രെയിനുകളെല്ലാം വൈകിയാണ്‌ ഓടുന്നത്‌. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴയില്‍ ആലപ്പുഴ, എറണാകുളം, വയനാട്‌, കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം, ജില്ലകളില്‍ വ്യാപകമായ കൃഷിനാശവും വെള്ളക്കെട്ടും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എട്ട്‌ ജില്ലകളില്‍ ഇന്ന്‌ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ ഷട്ടറുകള്‍ തുടക്കാനിടയുണ്ടെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

നദികളുടെ ഇരുകരകളിലുമുള്ളവര്‍ക്ക്‌ ജാഗ്രതാനിര്‍ദ്ദേശം നല്‍കി. എറണാകുളത്തെ ചെല്ലാനത്തും തിരവനന്തപുരത്തെ അഞ്ചുതെങ്ങിലും കടലാക്രമണം റിപ്പോര്‍ട്ട്‌ ചെയ്‌തു. ആലപ്പുഴ ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ട്‌.
പമ്പാനദി കരകവിഞ്ഞൊഴുകയാണ്‌. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ ചെത്തോങ്കരയില്‍ വെള്ളം കയറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക