Image

ബാബു സെബാസ്റ്റ്യന്റെ അയോഗ്യത സുപ്രീം കോടതി നീക്കി

Published on 16 July, 2018
ബാബു സെബാസ്റ്റ്യന്റെ അയോഗ്യത സുപ്രീം കോടതി നീക്കി

ന്യൂഡല്‍ഹി: എം.ജി സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ സ്ഥാനത്ത്‌ നിന്ന്‌ ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. അയോഗ്യനാക്കിയതിനെതിരെ ബാബു സെബാസ്റ്റ്യന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ്‌ കോടതിയുടെ ഉത്തരവ്‌.

തന്റെ വാദം കേള്‍ക്കാതെയാണ്‌ ഹൈക്കോടതി വിധി പ്രഖ്യാപിച്ചതെന്ന ബാബു സെബാസ്റ്റ്യന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക