Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഡേ ജനശ്രദ്ധ നേടി

ജോസ്‌ കണിയാലി Published on 28 March, 2012
ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഡേ ജനശ്രദ്ധ നേടി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന വനിതാദിനാഘോഷം ചിക്കാഗോ നിവാസികള്‍ക്ക്‌ എന്തുകൊണ്ടും പുതുമനിറഞ്ഞ അനുഭവമായി. ചിക്കാഗോ മലയാളി അസോസിയേഷന്‍ ഇദംപ്രഥമമായി നടത്തിയ വനിതാദിനാഘോഷം മാര്‍ച്ച്‌ 24 ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഹാളില്‍വച്ച്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു. ന്യൂയോര്‍ക്ക്‌ റോക്‌ലാന്‍റ്‌ കൗണ്ടി ലെജിസ്ലേച്ചര്‍ ആനി പോള്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ശ്രീമതി. മറിയാമ്മ പിള്ള, റ്റിസി ഞാറവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. ജെസ്സി റിന്‍സി സ്വാഗതവും ലിസി തോട്ടപ്പുറം കൃതജ്ഞതയും രേഖപ്പെടുത്തി. സുജ കൊല്ലാലപ്പറമ്പില്‍, മേഴ്‌സി കളരിക്കമുറി എന്നിവര്‍ വിശിഷ്‌ടാതിഥികളെ സദസ്സിന്‌ പരിചയപ്പെടുത്തി.

ബ്രിജിറ്റ്‌ ജോര്‍ജ്‌ അവതാരകയായി. 5.30 ന്‌ ആരംഭിച്ച വെജിറ്റബിള്‍ കാര്‍വിംഗ്‌, ഫ്‌ളവര്‍ അറേജ്‌മെന്റ്‌ എന്നിവ ആരേയും വിസ്‌മയിപ്പിക്കത്തക്കതായിരുന്നു. മത്സരങ്ങള്‍ക്ക്‌ ആനി മാത്യു, ഡോ. കാതറിന്‍ തോമസ്‌, മണി ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. റീനാ ചെറിയാന്റെ നേതൃത്വത്തിലുള്ള സെലസ്റ്റിയല്‍ ഹാര്‍മണിയുടെ നാടന്‍പാട്ട്‌, ബീനാ ഡേവിഡിന്റെ ക്ലാസ്സിക്കല്‍ വെസ്റ്റേണ്‍ ഓപ്ര എന്നിവ കാണികള്‍ ഹര്‍ഷാരവം മുഴക്കി ആഘോഷിച്ചു. ചിന്നു തോട്ടം, സിബിള്‍ ഫിലിപ്പ്‌, ജിനു ജോസഫ്‌, തോമസ്‌ ഒറ്റക്കുന്നേല്‍ എന്നിവര്‍ കൊറിയോഗ്രാഫി ചെയ്‌ത നൃത്തകലാരൂപങ്ങള്‍ പരിപാടികള്‍ക്ക്‌ മികവേകി.

മോളി സക്കറിയ, ബീനാ കണ്ണൂക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ റാഫിള്‍ ടിക്കറ്റ്‌ നറുക്കെടുപ്പ്‌ ആവേശകരമായിരുന്നു. 70 വയസ്സിനുമുകളില്‍ പ്രായമുള്ള സ്‌ത്രീകളെ അനി വാച്ചാച്ചിറ, ജൂബി വള്ളിക്കളം എന്നിവരുടെ നേതൃത്വത്തില്‍ പൊന്നാടയണിയിച്ച്‌ ആദരിച്ചു. വിമന്‍സ്‌ഡേ അത്താഴവിരുന്ന്‌ സല്‍ക്കാരത്തിന്‌ ചിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ്‌ അംഗങ്ങള്‍ നേതൃത്വം നല്‍കി.
ലീലാ ജോസഫിന്റെ കൃതജ്ഞതയോടെ കലാപരിപാടികള്‍ക്ക്‌ തിരശ്ശീല വീണു.
ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഡേ ജനശ്രദ്ധ നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക